പത്തനംതിട്ട ജില്ലയിൽ കനത്ത മഴ; നദികളിൽ ജലനിരപ്പ് ഉയർന്നു
text_fieldsപത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്നു. മണിമലയാർ, അച്ചൻകോവിൽ, പമ്പാ നദികളിൽ ജലനിരപ്പ് ഉയർന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി.
മണിമലയാറിലെ ജലനിരപ്പ് അപകടകരമായി ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര ജല കമീഷന്റെ കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിലയിൽ എത്തിയ സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽനിന്ന് ജനം മാറി താമസിക്കാൻ തയാറാവണം.തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. മലയോര മേഖലകളിലും കനത്ത മഴതുടരുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.