Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിറ്റാർ കസ്​റ്റഡി...

ചിറ്റാർ കസ്​റ്റഡി മരണം: റീ പോസ്​റ്റ്​മോർട്ടം ചെയ്യാൻ ​ഹൈകോടതി അനുമതി

text_fields
bookmark_border
ചിറ്റാർ കസ്​റ്റഡി മരണം: റീ പോസ്​റ്റ്​മോർട്ടം ചെയ്യാൻ ​ഹൈകോടതി അനുമതി
cancel

കൊച്ചി: പത്തനംതിട്ട ചിറ്റാറിൽ വനം അധികൃതർ കസ്​റ്റഡിയിലെടുത്തശേഷം കിണറ്റിൽ മരിച്ചനിലയിൽ കണ്ട മത്തായിയുടെ മൃതദേഹം റീ പോസ്​റ്റ്​മോർട്ടം ചെയ്യാൻ ഹൈകോടതിയുടെ അനുമതി. അന്വേഷണം സി.ബി.ഐ എത്രയും വേഗം ഏറ്റെടുക്കണമെന്നും റീ പോസ്​​റ്റ്​മോർട്ടത്തിനുശേഷം സംസ്​കാരത്തിന്​ മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുനൽകണമെന്നും ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശിച്ചു.

മൃതദേഹം ഒരാഴ്​ചക്കകം റീ പോസ്​റ്റ്​മോർട്ടം ചെയ്യാമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. പ്രതികളെ അറസ്​റ്റ്​ ചെയ്യാതെ സംസ്കരിക്കില്ലെന്ന് പ്രഖ്യാപിച്ച് 22 ദിവസമായി മൃതദേഹം സൂക്ഷിച്ചിരിക്കുകയാണെന്നും സംസ്​കാരം നടത്താൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട്​ മനുഷ്യാവകാശ പ്രവർത്തകനായ എഴുമറ്റൂർ സ്വദേശി പ്രവീൺകുമാർ നൽകിയ പൊതുതാൽപര്യഹരജിയാണ്​ കോടതി പരിഗണിച്ചത്​.

വനം വകുപ്പ് സ്ഥാപിച്ച സി.സി ടി.വി കാമറ നശിപ്പിച്ച സംഭവത്തിൽ ജൂലൈ 28നാണ് മത്തായിയെ കസ്​റ്റഡിയിലെടുത്തത്. അന്നു വൈകീട്ട് ആ​േറാടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. ജൂ​ൈല 31ന് പോസ്​റ്റ്​മോർട്ടം നടത്തി മൃതദേഹം വിട്ടുകൊടുത്തു. മത്തായിയുടെ ഭാര്യ നൽകിയ ഹരജിയിൽ അന്വേഷണം ഹൈകോടതി സി.ബി.ഐക്ക്​ വിട്ടിട്ടും മൃതദേഹം സംസ്കരിച്ചില്ലെന്നാണ്​ ഹരജിയിൽ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtMathai murderremostmortum
News Summary - High Court Order to remostmortum Mathai dead body
Next Story