ചൂട് ചായ; ചൂടേറിയ വില, പ്രതിസന്ധിയിൽ ഹോട്ടൽ മേഖല
text_fieldsവാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിെൻറ വിലകൂടി അനിയന്ത്രിതമായി വർധിപ്പിച്ചതോടെ നിലവിലെ നിരക്കിൽ ഭക്ഷണം വിളമ്പിയാൽ കട പൂട്ടേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്. ഇനി 10 രൂപക്ക് ചായയും കടിയുമൊന്നും നൽകാൻ കഴിയില്ലെന്നും പറയുന്നു. കോവിഡ് കാലമായതിനാൽ കച്ചവടം തീരെ കുറവാണിപ്പോൾ. വില കൂട്ടിയാൽ ഉള്ള കച്ചവടംകൂടി പോകുമോ എന്ന ഭയവുമുണ്ട്.എന്നാൽ, വില വർധിപ്പിക്കാതിരിക്കാനും കഴിയില്ല.
പ്രളയവും കോവിഡും കഴിഞ്ഞ നാലുവർഷമായി ജില്ലയിലെ ഹോട്ടൽ മേഖലയെ ദുരിതത്തിലാക്കികൊണ്ടിരിക്കുയാണ്. ഒരുവർഷം കൊണ്ട് 1000 രൂപയാണ് വാണിജ്യ പാചക വാതകത്തിെൻറ വിലയിൽ വർധിച്ചത്. 2023 രൂപയാണിപ്പോൾ. ചെറിയ ഹോട്ടലുകളിൽ ഒന്നും രണ്ടും സിലണ്ടറുകൾ ഒരുദിവസം ആവശ്യമായി വരാറുണ്ട്. വലിയ ഹോട്ടലുകളിൽ ദിവസവും ആറ് സിലിണ്ടറുകളെങ്കിലും ഉപയോഗിക്കാറുണ്ട്. ശബരിമല തീർഥാടനം അടുത്തതോടെ വിലവർധന വേണ്ടിവരുമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
പാൽ, തേയില, പച്ചക്കറി, ഉള്ളി, പയർവർഗങ്ങൾ, അരി, എണ്ണ, മത്സ്യം, ഇറച്ചി, പച്ചക്കറി തുടങ്ങി എല്ലാ സാധനങ്ങൾക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്.ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുള്ള ഹോട്ടലുടമകളുണ്ട്. ഇതുവരെ ഒരുതരത്തിലുള്ള സഹായവും സർക്കാറിെൻറ ഭാഗത്തുനിന്ന് ഹോട്ടൽ മേഖലക്ക് ഉണ്ടായിട്ടില്ലെന്നം പറയുന്നു. നഷ്ടത്തിലായ ഹോട്ടൽ മേഖലയിൽനിന്ന് നിരവധിപേർ മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. ചിലർ കട പൂട്ടുകയും ചെയ്തു.
സർക്കാർ നിലപാട് ഹോട്ടൽ വ്യവസായത്തിന് തിരിച്ചടി
പത്തനംതിട്ട: ഹോട്ടൽ വ്യവസായ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. ബിസിനസ് മാന്ദ്യത്തോടൊപ്പം ഗ്യാസിെൻറയും നിത്യോപയോഗ സാധനങ്ങളുടെയും അനിയന്ത്രിതമായ വിലവർധനവ്, ദൈനംദിന പ്രവർത്തനങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭാരിച്ച ചെലവ്, സർക്കാർഇതര ചാർജുകളുടെ മാനദണ്ഡമില്ലാത്ത വർധനവ് തുടങ്ങിയ കാരണങ്ങളാൽ കഴിഞ്ഞ നാലുവർഷമായി വലയുകയാണ്.
ഭക്ഷണ സാധനങ്ങൾക്ക് വിലവർധിപ്പിച്ച് കൊടുക്കേണ്ട സാഹചര്യമാണ് ഇപ്പോൾ. ലക്ഷക്കണക്കിന് ആളുകൾ പ്രത്യക്ഷമായും പരോക്ഷമായും ജോലിചെയ്യുന്ന വ്യവസായത്തെ നിലനിർത്താൻ മാറിമാറിവരുന്ന കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഒരുസഹായവും ചെയ്യുന്നില്ല. മറിച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
ഒരു മാനദണ്ഡവും പാലിക്കാത്ത അനധികൃത വ്യാപാരസ്ഥാപനങ്ങൾ പെരുകുമ്പോൾ അതിനെ തടയുന്നില്ല. നോട്ട് നിരോധനവും ജി.എസ്.ടിയും വെള്ളപ്പൊക്കവും കോവിഡുമെല്ലാം ഹോട്ടലുടമകളെ മാറിമാറി പരീക്ഷിക്കുമ്പോഴും സർക്കാർ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരാനാണ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.