ഒഴുകിയെത്തുന്ന കൂറ്റൻ മരങ്ങൾ പെരുന്തേനരുവി പമ്പ്ഹൗസിന് ഭീഷണി
text_fieldsറാന്നി: പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസിൽ കൂറ്റൻ മരങ്ങൾ ഒഴുക്കിൽപ്പെട്ട് തട്ടി നിന്നത് കാലപ്പഴക്കത്താൽ ദ്രവിച്ചിട്ടും നീക്കാൻ നടപടിയില്ല. പമ്പ് ഹൗസിനും ബലക്ഷയ സാധ്യതയേറി.പ്രളയങ്ങളിൽ നദിയിൽ കൂടി പദ്ധതി പ്രദേശത്തേക്ക് വൻമരങ്ങൾ കടപുഴകി ഒഴുകിവരുന്നത് പതിവാണ്. അവയിൽ വലുത് പെരുന്തേനരുവിയിലുള്ള പമ്പ് ഹൗസിൽ അതിശക്തിയായി തട്ടി നിൽക്കും.
ഇത് ബലക്ഷയത്തിന് കാരണമാകും. പിന്നീട് അവിടെ തന്നെ വർഷങ്ങളോളം കിടക്കും. ഓരോ പ്രളയത്തിലും ഇവ ഉയർന്ന് പമ്പ് ഹൗസിന്റെ ഭിത്തിയിൽ പ്രഹരം ഏൽപിച്ചുകൊണ്ടിരിക്കും. വേനൽക്കാലത്ത് അരുവിയിൽ വെള്ളമില്ലാത്തതിനാൽ ഇവ ശാന്തമായി കിടക്കും. ഇപ്പോൾ ഒരു കൂറ്റൻ മരം ഉണങ്ങി സമീപത്ത് കിടപ്പുണ്ട്.
റാന്നി താലൂക്കിലെ നദികളിലെ പാലങ്ങളിലെ തൂണുകളിലും ഇത്തരത്തിൽ മരങ്ങളും തടികളും തട്ടി നിൽക്കാറുണ്ട്. ചിലത് പിന്നീടുള്ള ഒഴുക്കിൽ മാറി പോകാറുണ്ട്. യഥാസമയം ഇവ നീക്കം ചെയ്താൽ ബലക്ഷയങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.