അനധികൃത റേഷന്‍ കാര്‍ഡ്; നിയമനടപടി സ്വീകരിക്കും
text_fieldsപത്തനംതിട്ട: അനധികൃത റേഷന്‍ കാര്‍ഡ് കൈവശംവെക്കുന്നവര്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏതെങ്കിലും അംഗത്തിന് 1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തൃതിയുള്ള വീട്, അംഗങ്ങള്‍ക്ക് എല്ലാംകൂടി ഒരേക്കറില്‍ അധികം ഭൂമി, ഏതെങ്കിലും അംഗത്തിന്റെ പേരില്‍ നാല്ചക്ര വാഹനം, എല്ലാ അംഗങ്ങള്‍ക്കും കൂടി 25,000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനം ഇതില്‍ ഏതിലെങ്കിലും ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ല. അനര്‍ഹമായി കൈവശമുള്ള മുന്‍ഗണന റേഷന്‍ കാര്‍ഡ് അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ ഡിസംബര്‍ 15വരെ ആര്‍ക്കും പരാതി നല്‍കാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2222212.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.