സി.പി.എം പത്തനംതിട്ട ജില്ല നേതൃത്വത്തിന് ആഘാതം; റാന്നിയിലേക്ക് ഇറക്കുമതി സ്ഥാനാർഥി
text_fieldsപത്തനംതിട്ട: സി.പി.എമ്മിെൻറ ഉറച്ച സീറ്റായ റാന്നിയിൽ ജില്ല നേതൃത്വത്തിന് ആഘാതമായി ഇറക്കുമതി സ്ഥാനാർഥി. ആലപ്പുഴ പാലമേൽ സ്വദേശി പ്രമോദ് നാരായണനാണ് റാന്നിയിൽ മത്സരിക്കാൻ നറുക്ക് വീണത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ പ്രമോദിന് ജോസ് കെ. മാണിയുമായുള്ള വ്യക്തിബന്ധമാണ് തുണയായത്.
അവസാന നിമിഷം വരെയും ജില്ല പ്രസിഡൻറ് എൻ.എം. രാജുവിെൻറ പേരാണ് പറഞ്ഞുകേട്ടിരുന്നത്. മറ്റ് ചിലരും അവകാശവാദവുമായി രംഗത്തുണ്ടായിരുന്നെങ്കിലും എല്ലാവരെയും വെട്ടി പുറത്തുനിന്നൊരാൾ വരുമെന്ന് ആരും കരുതിയിരുന്നില്ല. ഉറച്ചസീറ്റ് വിട്ടുകൊടുത്തതിനെ ചൊല്ലി സി.പി.എമ്മിൽ അസ്വസ്ഥത പുകയുന്നതിനിടെയാണ് ജില്ലയുമായി ബന്ധമില്ലാത്ത ഒരാളെ സംസ്ഥാന നേതൃത്വം കെട്ടിയിറക്കിയത്.
അനുസരിക്കുകയല്ലാതെ മറ്റെന്താണ് വഴിയെന്നാണ് തീരുമാനത്തെ കുറിച്ച് മുതിർന്ന നേതാക്കൾ പ്രതികരിച്ചത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ പാലമേൽ പരമേശ്വരത്ത് പി.കെ. ബാലകൃഷ്ണപിള്ളയുടെ കൊച്ചുമകനാണ് പ്രമോദ്. എസ്.എഫ്.ഐയിൽ പ്രവർത്തിക്കുേമ്പാൾ ഇൻറർ സ്കൂൾ കൗൺസിൽ ആദ്യസംസ്ഥാന ചെയർമാനായിരുന്നു.
കേരള സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറിയായും െസനറ്റ് അംഗവുമായും പ്രവർത്തിച്ചു. സി.പി.എമ്മിലായിരിക്കെ 22ാം വയസ്സിൽ ഭരണിക്കാവ് േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.