കുടിശ്ശികയേറി; ചെറുകിട കരാറുകാർ കടുത്ത പ്രതിസന്ധിയിൽ
text_fieldsപത്തനംതിട്ട: ഏറ്റെടുത്ത് ചെയ്ത ജോലിയുടെ തുക ലഭിക്കാതെ കുടിശ്ശിക ഏറിയതോടെ ജില്ലയിലെ ചെറുകിട കരാറുകാര്‍ കടുത്ത പ്രതിസന്ധിയിൽ. കരാറുകാരില്‍ നല്ലൊരു പങ്കും ജോലി ഉപേക്ഷിച്ച നിലയാണ്.
കഴിഞ്ഞ ഒരുവര്‍ഷമായി ചെറുകിട നിർമാണ പ്രവർത്തനങ്ങൾ എങ്ങും നടക്കുന്നില്ല. വന്‍കിട പ്രോജക്ടുകളില്‍ ചെറുകിട കരാറുകാര്‍ക്ക് എത്തിനോക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. ചെറുകിട കരാറുകാരെ കഴുത്തുഞെരിച്ച് കൊല്ലുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ഈ രംഗത്തുള്ള വിവിധ സംഘടനകളും ആരോപിക്കുന്നത്.
റോഡുകള്‍, ജലവിതരണം, കെട്ടിട നിര്‍മാണം തുടങ്ങിയ കരാര്‍ ജോലികളില്‍ ഇപ്പോള്‍ ചെറുകിട കരാറുകാര്‍ക്ക് ഇടപെടാനാകാത്ത സ്ഥിതിയാണ്. കോടിക്കണക്കിനു രൂപ ചെറുകിട കരാറുകാര്‍ക്ക് കുടിശികയായിരിക്കേ വന്‍കിട കരാറുകാര്‍ക്കാണ് പുതിയ ജോലികളെല്ലാം നല്‍കുന്നത്. പത്തനംതിട്ട ജില്ലയില്‍ മാത്രം അരഡസന്‍ കരാര്‍ ജോലികള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കു നല്‍കിയിരിക്കുകയാണ്.
ജില്ല സ്റ്റേഡിയം, കോമളം പാലം തുടങ്ങിയവയുടെ പണികള്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് ചെയ്തുവരുന്നത്. ചെറുകിട കരാറുകാര്‍ക്ക് നിരക്ക് വര്‍ധിപ്പിച്ച നല്കാന് തയാറാകാത്ത സര്‍ക്കാര്‍, വന്‍കിട കരാര്‍ കമ്പനികള്‍ക്ക് 35 ശതമാനം അധികനിരക്ക് നല്കികുകയാണെന്നും കരാറുകാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തി. 2018ലെ നിരക്കിലാണ് ഇപ്പോഴും പൊതുമരാമത്ത് ജോലികളില്‍ കരാര്‍ വിളിക്കുന്നത് എന്നതും വൻകിട, ചെറുകിട ഭേദമിലലാതെ കരാറുകാർക്ക് വലിയ തിരിച്ചടിയാണ്. ഇത് വര്‍ധിപ്പിച്ചു നല്‍കണമെന്ന കരാറുകാരുടെ ആവശ്യം പരിഗണിക്കപ്പെടുന്നില്ല.
ക്വാറികളില്‍ ഇതിനുശേഷം നിരക്ക് പലതവണ വര്‍ധിച്ചു. ഇപ്പോഴും പഴയ നിരക്കാണ് കരാറുകാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. ടാറിന്റെ ലഭ്യതയിലും കരാറുകാര്‍ക്ക് നഷ്ടമാണ്. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പലതവണ കരാറുകാര്‍ പൊതുമരാമത്ത് മന്ത്രിയെ അടക്കം സമീപിച്ചതാണ്. ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനും ഫെഡറേഷനും അടക്കമുള്ള സംഘടനകള്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നിസംഗതാ മനോഭാവമാണുണ്ടായതെന്നും കരാറുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.