പത്തനംതിട്ട ജില്ലയിലിതുവരെ 69,691 പേര്‍ക്ക് കോവിഡ്
text_fieldsപത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്ച 933പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 303പേര് രോഗമുക്തരായി. രോഗം ബാധിച്ച രണ്ടുപേർ മരിച്ചു. 67വയസ്സുള്ള ആനിക്കാട് സ്വദേശി, 75 വയസ്സുള്ള പ്രമാടം സ്വദേശി എന്നിവരാണ് മരിച്ചത്.
ഇതര രോഗങ്ങൾക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഇവർ മരണപ്പെട്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴുപേര്‍ വിദേശത്തുനിന്ന് വന്നവരും 43 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരും 883പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 23പേരുണ്ട്. പത്തനംതിട്ട നഗരസഭ പരിധിയിൽ ശനിയാഴ്ച 57പേർക്ക് രോഗം സ്ഥിരീകരിച്ചു. പന്തളത്ത് 40, തിരുവല്ലയിൽ 39, അടൂർ 28 എന്നിങ്ങനെയും രോഗികളുണ്ട്.
റാന്നി-പഴവങ്ങാടി പഞ്ചായത്തിൽ 66 പുതിയ രോഗികളുണ്ട്. റാന്നി-പെരുനാട് 45, ആറന്മുള 41, വടശ്ശേരിക്കര 37, ഇരവിപേരൂര്‍ 35, റാന്നി 30, മല്ലപ്പള്ളി 28, കുറ്റൂര്‍ 21, കോന്നി 20, പള്ളിക്കല്‍, പ്രമാടം, പുറമറ്റം, വെച്ചൂച്ചിറ 18, ആനിക്കാട്, കോയിപ്രം, നെടുമ്പ്രം 17, തോട്ടപ്പുഴശ്ശേരി 16, ഏറത്ത് 15, ചിറ്റാര്‍, കുളനട, അയിരൂര്‍, നിരണം 14, കോഴഞ്ചേരി, കവിയൂര്‍, പെരിങ്ങര 13, പന്തളം-തെക്കേക്കര 12, ഏഴംകുളം, കൊറ്റനാട് കോട്ടാങ്ങല്‍, ഓമല്ലൂര്‍, നാറാണംമൂഴി, തുമ്പമണ്‍ 11, കടപ്ര, അരുവാപുലം, കടമ്പനാട്, കൊടുമണ്‍ 9, കലഞ്ഞൂര്‍, ഇലന്തൂര്‍ 7, കുന്നന്താനം, മെഴുവേലി, റാന്നി-അങ്ങാടി 6, കല്ലൂപ്പാറ, നാരങ്ങാനം, സീതത്തോട്, തണ്ണിത്തോട്, ചെറുകോല്‍ 5, വള്ളിക്കോട്, എഴുമറ്റൂര്‍, മലയാലപ്പുഴ, മല്ലപ്പുഴശ്ശേരി, ഏനാദിമംഗലം 4, മൈലപ്ര, ചെന്നീര്‍ക്കര 3 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിൽ രോഗികളുടെ എണ്ണം. ജില്ലയില്‍ ഇതുവരെ 69691പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണം 62,151 ആണ്.
7347പേര് രോഗികളായിട്ടുണ്ട്. 16,896 പേര് നിരീക്ഷണത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.