ക്യൂ ഒഴിവാക്കാൻ ശ്രമമില്ല; പത്തനംതിട്ട ജനറൽ ആശുപത്രി ഒ.പി കൗണ്ടറിലെ പരിഷ്കാരം ജനങ്ങളെ വലയ്ക്കുന്നു
text_fieldsപത്തനംതിട്ട: ജനറൽ ആശുപത്രി ഒ.പി കൗണ്ടറിലെ പരിഷ്കാരം ജനങ്ങളെ വലയ്ക്കുന്നു. കൗണ്ടറുകൾക്ക് മുന്നിൽ േരാഗികളുടെ വലിയ തിരക്കാണിപ്പോൾ. ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ പുരുഷൻമാർക്കും സ്ത്രീകൾക്കുമായി രണ്ട് ക്യൂവാണുള്ളത്. അടുത്തുതന്നെ ടിക്കറ്റിൽ സീൽ പതിക്കാനും രണ്ട് ക്യൂ ഏർപ്പെടുത്തിയതാണ് ദുരിതമായത്. ഡോക്ടർമാരെ കാണാനെത്തുന്നവർക്കായി ഒരേ സമയം രൂപപ്പെടുന്നത് നാല് ക്യൂവാണ് ഇപ്പോൾ.
അത്യാഹിത വിഭാഗത്തിന് സമീപമുള്ള കൗണ്ടറിന് മുന്നിൽ കുറഞ്ഞത് അരമണിക്കൂറെങ്കിലും ക്യൂവിൽ നിന്നാലേ ടിക്കറ്റ് ലഭിക്കൂ. ഇവിടെനിന്ന് ടിക്കറ്റ് വാങ്ങി അടുത്ത ക്യൂവിലും അരമണിക്കൂറെങ്കിലും നിന്നാൽ മാത്രമേ ടിക്കറ്റിൽ സീൽ പതിച്ച് കിട്ടുകയുള്ളൂ. കോവിഡ് വ്യാപന കാലത്ത് ആളുകൾ ക്യൂവിൽ ഇടിച്ച് നിൽക്കുന്നത് ഒഴിവാക്കാൻ ശ്രമമില്ല.
സാമൂഹിക അകലം പാലിക്കാൻ കഴിയുന്നുമില്ല. നേരത്തേ ആശുപത്രിയിൽ എത്തുന്നവരെ നിയന്ത്രിക്കാൻ ആശ പ്രവർത്തകരെ നിയോഗിച്ചിരുന്നു. ഇപ്പോൾ ആരും ഇല്ല. ടിക്കറ്റ് വിതരണ കൗണ്ടറിൽനിന്ന് തന്നെ സീലും നമ്പറും പതിച്ച് നൽകിയാൽ രണ്ട് ക്യൂ ഒഴിവാക്കാനാകും. ഒ.പി ടിക്കറ്റ് നൽകുന്ന കൗണ്ടറിൽ സീൽ പതിക്കാൻ ഒരു ജീവനക്കാരനെ നിയമിച്ചാൽ മതിയാകും.
സമയം നഷ്ടപ്പെടുത്താതെ രോഗികൾക്ക് ഡോക്ടർമാരെ കാണാനും അവസരമാകും. നാല് ക്യൂ രൂപപ്പെടുന്നത് കാരണം ആശുപത്രിയിലെ കണ്ണ് പരിശോധന വിഭാഗം, ഫാർമസി, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിൽനിന്ന് കാഷ്വാലിറ്റി, ബി ആൻഡ് സി േബ്ലാക്ക് എന്നിവിടങ്ങളിലേക്കുള്ള വഴി തടസ്സപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.