Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഒരുക്കം അവസാന...

ഒരുക്കം അവസാന ലാപ്പില്‍; സജ്ജമായി മാരാമണ്‍

text_fields
bookmark_border
bridge
cancel
camera_alt

പ​മ്പാ​തീ​ര​ത്ത്​ ഒ​രു​ങ്ങി​യ ഓ​ല​പ്പ​ന്ത​ലും താ​ൽ​​ക്കാ​ലി​ക പാ​ല​വും

കോ​ഴ​​ഞ്ചേ​രി: ഈ​മാ​സം 11 മു​ത​ല്‍ 18 വ​രെ ന​ട​ക്കു​ന്ന മാ​രാ​മ​ണ്‍ ക​ൺ​വെ​ന്‍ഷ​ന്‍റെ ഒ​രു​ക്കം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ് പ​റ​ഞ്ഞു.

ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ൻ മാ​ര്‍ത്തോ​മ റി​ട്രീ​റ്റ് സെ​ന്റ​റി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ൺ​വെ​ന്‍ഷ​ന്​ മു​ന്നോ​ടി​യാ​യ ഒ​രു​ക്ക​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ ന​ട​ന്നു​വ​രു​ന്നു. സം​ഘാ​ട​ക​സ​മി​തി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ന​ഗ​റി​ല്‍ സി.​സി ടി.​വി കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ട്ടു​ണ്ട്. ക്ര​മീ​ക​ര​ണ​ങ്ങ​ളും സു​ര​ക്ഷ​സ​ന്നാ​ഹ​ങ്ങ​ളും പ്ര​ത്യേ​ക സം​ഘം നേ​രി​ട്ടു പ​രി​ശോ​ധി​ച്ചു.

ക്ര​മ​സ​മാ​ധാ​ന പാ​ല​നം, സു​ര​ക്ഷ, പാ​ര്‍ക്കി​ങ്, ഗ​താ​ഗ​തം എ​ന്നി​വ സം​ബ​ന്ധി​ച്ച ക്ര​മീ​ക​ര​ങ്ങ​ള്‍ പൊ​ലീ​സ് വ​കു​പ്പ് സ​ജ്ജ​മാ​ക്കും. കോ​ഴ​ഞ്ചേ​രി​യി​ലും നെ​ടും​പ്ര​യാ​റി​ലും ക​ൺ​ട്രോ​ള്‍ റൂം ​സ​ജ്ജ​മാ​ണ്. തീ​ർ​ഥാ​ട​ക​രും പൊ​തു​ജ​ന​ങ്ങ​ളും സ​മീ​പ​മു​ള്ള ആ​റ്റു​തീ​ര​ങ്ങ​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ഇ​റ​ങ്ങു​ന്ന​ത് നി​രോ​ധി​ച്ചു. ഇ​ത്ത​രം മേ​ഖ​ല​ക​ളി​ല്‍ സൂ​ച​ന ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ചു.

ക​ൺ​വെ​ന്‍ഷ​ന്‍ ന​ഗ​റി​ല്‍ ആം​ബു​ല​ന്‍സ് സൗ​ക​ര്യ​ത്തോ​ടു​കൂ​ടി മെ​ഡി​ക്ക​ല്‍ ടീ​മി​ന്റെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണം. അ​ധി​ക ആം​ബു​ല​ന്‍സ് സേ​വ​നം അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്കും.

മാ​രാ​മ​ണ്‍ ക​ൺ​വെ​ന്‍ഷ​ന്‍റെ ഒ​രു​ക്കം വി​ല​യി​രു​ത്താ​ൻ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍ജ് സം​സാ​രി​ക്കു​ന്നു

ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ യൂ​നി​റ്റി​ന്റെ​യും സ്‌​കൂ​ബ ടീ​മി​ന്റെ​യും സേ​വ​നം ല​ഭ്യ​മാ​ക്കും. കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യും സ​മീ​പ​മു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ര്‍ത്ത​ന​സ​മ​യം ക്ര​മീ​ക​രി​ച്ച് സ​ജ്ജ​മാ​ക്കും. കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ മ​ണി​ക്കൂ​റി​ല്‍ 1000 ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ര​ണ്ട് ആ​ര്‍.​ഒ യൂ​നി​റ്റും താ​ൽ​ക്കാ​ലി​ക ടാ​പ്പു​ക​ളും അ​ട​ക്ക​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി സ​ജ്ജീ​ക​രി​ക്കും. ക​ൺ​വെ​ന്‍ഷ​ന്‍ ന​ഗ​റി​ലും സ​മീ​പ​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണം.

ത​ക​രാ​റി​ലാ​യ തെ​രു​വു​വി​ള​ക്കു​ക​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി കെ.​എ​സ്.​ഇ.​ബി സ്വീ​ക​രി​ക്കും. മ​ദ്യ​വി​ൽ​പ​ന, നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന തു​ട​ങ്ങി​യ​വ ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ക്‌​സൈ​സ് വ​കു​പ്പ് ന​ട​ത്തി​വ​രു​ന്നു.

പ​ത്ത​നം​തി​ട്ട, ചെ​ങ്ങ​ന്നൂ​ര്‍, പ​ന്ത​ളം, കൊ​ട്ടാ​ര​ക്ക​ര, തി​രു​വ​ല്ല, അ​ടൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍നി​ന്ന്​ അ​ധി​ക സ​ര്‍വി​സു​ക​ള്‍ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ട​ത്തും.

കോ​ഴ​ഞ്ചേ​രി വ​ലി​യ​പാ​ല​ത്തി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി. ക​ല​ക്ട​ര്‍ എ. ​ഷി​ബു, അ​ഡീ​ഷ​ന​ല്‍ പൊ​ലീ​സ് സൂ​പ്ര​ണ്ട​ന്റ് പ്ര​ദീ​പ്കു​മാ​ര്‍, അ​ടൂ​ര്‍ ആ​ർ.​ഡി.​ഒ ജ​യ​മോ​ഹ​ന്‍, ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ടി.​ജി. ഗോ​പ​കു​മാ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സാ​റ തോ​മ​സ്, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​കെ. വ​ത്സ​ല, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ റോ​യ് ഫി​ലി​പ്, എ.​എ​സ്. ബി​നോ​യ്, മി​നി ജി​ജോ ജോ​സ​ഫ്, ഷീ​ജ ടി. ​ടോ​ജി, മ​ല​ബാ​ര്‍ മാ​ര്‍ത്തോ​മ സി​റി​യ​ന്‍ ക്രി​സ്ത്യ​ന്‍ ഇ​വാ​ഞ്ച​ലി​സ്റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ബി കെ. ​ജോ​ഷ്വ, ഫാ. ​ജി​ജി വ​ര്‍ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta News
News Summary - In the final lap of preparation- Maramon is ready
Next Story