ജില്ലയിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കൂടുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക്
text_fieldsപത്തനംതിട്ട: ജില്ലയിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കൂടുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക്. 2023ൽ 26 കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ഇതുവരെ 31 കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 57 കേസുകളാണുള്ളത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള എറണാകുളത്ത് 237 പോസിറ്റിവ് കേസുകളുണ്ട്. ലൈംഗിക തൊഴിലാളികളിലും ട്രാൻസ്ജെൻഡറുകളിലുമാണ് രോഗം കൂടതലായി കണ്ടെത്തിയത്. ലഹരി സിറിഞ്ച് ഉപയോഗിക്കുന്നവരിലും എയ്ഡ്സ് കണ്ടുവരുന്നുണ്ട്. യുവാക്കളുടെയിടയിൽ രോഗബാധ ഏറുന്നതായും റിപ്പോർട്ടുകളുണ്ട്. ബോധവത്കരണത്തിലൂടെ മാത്രമേ കേസുകൾ കുറച്ചുകൊണ്ടുവരാൻ കഴിയൂവെന്ന് ഡി.എം.ഒ ഡോ. എൽ. അനിതാകുമാരി പറഞ്ഞു.
ലോക എയ്ഡ്സ് ദിനം ആചരിക്കുന്നതിനു മുന്നോടിയായി ശനിയാഴ്ച പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് വൈകീട്ട് ദീപം തെളിക്കും. ജില്ലതലത്തിൽ എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ രണ്ടിന് ഇലന്തൂരിൽ റാലിയും സമ്മേളനവും നടക്കും. രാവിലെ 8.30ന് കാരൂർ പള്ളി പരിസരത്തുനിന്ന് ആരംഭിക്കുന്ന ഇലന്തൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സമാപിക്കും. തുടർന്ന് സമ്മേളനം ചേരും. നോഡൽ ഓഫിസർ ഡോ. നിരൺ ബാബു, മാസ് മീഡിയ ഓഫിസർ ആർ. ദീപ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.