അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരം നൽകുന്നതിൽ ഒളിച്ചുകളി
text_fieldsപന്തളം: അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്ക് നൽകുന്നതിൽ തൊഴിലുടമകൾക്ക് ഒളിച്ചുകളിയെന്ന് പരാതി. കണക്കെടുപ്പ് പാതിവഴിയിൽ ഉപേക്ഷിച്ചതായി കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം രണ്ടായിരത്തോളം അന്തർ സംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. അന്തർ സംസ്ഥാന തൊഴിലാളികൾ ജോലിക്ക് എത്തുമ്പോൾതന്നെ തൊഴിൽ-സ്ഥാപന ഉടമകൾ വിവരം അതത് പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്നാണ് നിർദേശം. പല മേഖലകളിലും രഹസ്യമായി അന്തർ സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്നതായാണ് പൊലീസ് പറയുന്നത്. വിശദമായ പരിശോധന നടത്താനാണ് ഉന്നതതല നിർദേശം. കൃത്യമായി വിവരം അറിയിക്കാത്ത തൊഴിലുടമക്കെതിരെ നിയമ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.