ബസുകളിൽ മിന്നൽ പരിശോധന; സർവിസ് മുടക്കി മുങ്ങി
text_fieldsപത്തനംതിട്ട: ബസുകളിൽ ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കുന്നെന്ന പരാതി വ്യാപകമായതോടെ ബുധനാഴ്ച മോട്ടോർ വാഹന വകുപ്പും പൊലീസും മിന്നൽ പരിശോധന നടത്തി. പരിശോധന നടക്കുന്ന വാർത്ത പ്രചരിച്ചതോടെ ബസുകൾ പലതും വഴിമാറി. ഇവയിൽ ചിലത് കസ്റ്റഡിയിലെടുത്തു.
പരിശോധന വാർത്ത അറിഞ്ഞ സർവിസ് മുടക്കിയ വാഹനങ്ങൾക്കെതിരെ അന്വേഷണം നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, സ്റ്റേഡിയം ജങ്ഷൻ എന്നിവിടങ്ങളിലാണ് വൈകീട്ട് മൂന്നുമുതൽ പരിശോധന നടത്തിയത്. കെ.എസ്.ആർ.ടി.സി, സ്കൂൾ ബസ്, സ്വകാര്യബസുകൾ എന്നിവയിലെ 73 ഡ്രൈവർമാരെ ബ്രീത്ത് അനലൈസറിന്റെ സഹായത്തോടെ പരിശോധനക്ക് വിധേയമായി. ആർ.ടി.ഒ, ആർ.ടി.ഒ എൻഫോഴ്സ്മെന്റ്, ട്രാഫിക് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ 20ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഇതിനിടെ, മദ്യപിച്ച് മോട്ടോർ സൈക്കിൾ ഓടിച്ചയാൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
പത്തനംതിട്ട ആർ.ടി.ഒ ദിലു എ.കെ, ട്രാഫിക് പൊലീസ് എസ്.ഐ അജി സാമുവൽ, കൺട്രോൾ റൂം എസ്.ഐ വിനോദ്, എൻഫോഴ്സ്മെന്റ് എം.വി.ഐ സുകു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൂരജ്. ആർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.