നിക്ഷേപ തട്ടിപ്പ്; എന്നിട്ടും ആരും പഠിച്ചില്ല
text_fieldsപത്തനംതിട്ട: നിരവധി സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളുടെ തകർച്ച കണ്ട ജില്ലയാണ് പത്തനംതിട്ട. എന്നിട്ടും ആരും പഠിച്ചില്ല. നിേക്ഷപം അതിവേഗം ഇരട്ടിയാകുമെന്ന മോഹനവാഗ്ദാനം കേട്ടാൽ ഓടിച്ചെന്ന് തട്ടിപ്പിൽ വീഴുകയാണ്. അമിത പലിശയെന്ന വാഗ്ദാനമാണ് ആളുകളെ ഇത്തരം സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നത്.
കമ്പനികൾ പൊളിഞ്ഞാൽ കുറെനാൾ കേസുകൾ നടക്കും. അവസാനം പാപ്പർ ഹരജി നൽകി തട്ടിപ്പുകാർ രക്ഷപ്പെടും. ചതിയിൽപെട്ട ഒരുപാടുപേർ ആത്മഹത്യ ചെയ്യും.
നാട്ടുകാരിൽനിന്ന് തട്ടിയെടുക്കുന്ന പണം വിദേശത്തും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുമായി ബിനാമി പേരിൽ വസ്തുവകകളും മറ്റുമായി വാങ്ങിക്കൂട്ടുകയാണ് ചെയ്യുന്നത്.
കോന്നി പൊലീസ് സ്റ്റേഷനിൽ പരാതിപ്രളയം
കോന്നി: കേരളത്തിനകത്തും പുറത്തുമായി 350ലധികം ബ്രാഞ്ചുള്ള ധനകാര്യസ്ഥാപനത്തിൽ തട്ടിപ്പ് നടന്നതോടെ കോന്നി പൊലീസ് സ്റ്റേഷനിൽ പരാതിപ്രളയം. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണമൊരുക്കിയാണ് പരാതികൾ സ്വീകരിക്കുന്നത്.
ദിവസേന ഇരുന്നൂറിലധികം പേർ കേരളത്തിെൻറ വിവിധ കോണുകളിൽനിന്ന് പരാതികളുമായി എത്തുന്നുണ്ട്. കോന്നി പൊലീസ് സ്റ്റേഷനിൽ 15 കോടിയിലധികം രൂപയുടെ പരാതികൾ ലഭിച്ചിട്ടുണ്ട്. ദിവസംതോറും വരുന്ന പരാതികളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക തട്ടിപ്പ് 500 കോടിക്ക് രൂപക്ക് മുകളിൽ എത്താൻ സാധ്യതയുണ്ട്.
കണക്കിൽപെടാത്ത കോടികൾ നിക്ഷേപിച്ചവർ പരാതി കൊടുക്കാതെ ഏതെങ്കിലും വിധത്തിൽ തുക തിരികെ ലഭിക്കുമോ എന്ന് അന്വേഷിച്ച് വകയാർ ഹെഡ് ഓഫിസിലും പൊലീസ് സ്റ്റേഷൻ പരിസരത്തും ചുറ്റിത്തിരിയുന്നുണ്ട്. പരാതി കൊടുത്തവർ തുക തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.