നിക്ഷേപ തട്ടിപ്പ്: പോപുലര്‍ ഫിനാന്‍സ് ഉടമകളുടെ 31.2 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി
text_fieldsപത്തനംതിട്ട: നിക്ഷേപരെ വഞ്ചിച്ച് കോടികൾ കൈക്കലാക്കിയ കേസിൽ പോപുലര്‍ ഫിനാന്‍സ് ഉടമകളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. മാനേജിങ് ഡയറക്ടർ തോമസ് ഡാനിയേൽ, മകളും കമ്പനി സി.ഇ.ഒയുമായ റിനു മറിയം തോമസ് എന്നിവരുടെ പേരിലുള്ള 31.2 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
14 കോടിയുടെ സ്വർണവും രണ്ടുകോടിയുടെ വാഹനങ്ങളും ഇതിൽപെടും. കേരളം, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ സ്ഥാവര, ജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ 2000 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ആയിരത്തിലേറെപ്പേർ ഇരട്ടി ലാഭം പ്രതീക്ഷിച്ച് കമ്പനിയിൽ പണം നിക്ഷേപിച്ചതായും കണ്ടെത്തി.
രേഖകൾ ഡൽഹിയിലെ ഇ.ഡി കേന്ദ്ര ഓഫിസിലേക്ക് കൈമാറി. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നിക്ഷേപകർ പണം തിരികെ വാങ്ങാനെത്തിയപ്പോഴാണ് കോന്നി വകയാർ ആസ്ഥാനമായ സ്ഥാപനത്തിലെ തട്ടിപ്പ് മനസ്സിലായത്. ഓഫിസുകൾ പൂട്ടി തോമസും കുടുംബവും മുങ്ങുകയായിരുന്നു. തട്ടിയെടുത്ത പണം ദുൈബ, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കടത്തിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. കേസിൽ സ്ഥാപന ഉടമ റോയ് ഡാനിയേലിെൻറ ഭാര്യ പ്രഭാ തോമസ്, മറ്റൊരു മകൾ റിയ ആൻ തോമസ് എന്നിവരും പ്രതികളാണ്. രണ്ട് മക്കൾക്കും ആസ്ട്രേലിയൻ പൗരത്വമുണ്ട്.
നിക്ഷേപകരെ കബളിപ്പിച്ച് കൈക്കലാക്കിയ പണവുമായി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ആസ്ട്രേലിയയിൽ പുതിയ കമ്പനികൾ തുടങ്ങാൻ പദ്ധതിയിട്ട പ്രതികൾ അവിടെ പൗരത്വമുള്ളതിനാൽ ഇന്ത്യയിലെ നിയമനടപടികളിൽനിന്ന് രക്ഷപ്പെടാമെന്നാണ് കരുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.