കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചയാൾ ആറ്റിൽ വീണെന്ന് സംശയം
text_fieldsപത്തനംതിട്ട: പ്രമാടം പാറക്കടവ് പാലത്തിെൻറ കൈവരിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണെന്ന സംശയം പരിഭ്രാന്തി പരത്തി.
പാറക്കടവ് കൊടുവാശ്ശേരി വിജയകുമാറിെൻറ (60) പേരിലുള്ള ആത്മഹത്യക്കുറിപ്പ് പാലത്തിൽനിന്ന് കണ്ടെടുത്തു. പഴകിയതും പിഞ്ചിയതുമായ കയറാണ് പാലത്തിൽ കണ്ടത്. സംഭവം കബളിപ്പിക്കലാണെന്ന് പൊലീസും അഗ്നിരക്ഷാസേനയും സംശയിക്കുന്നു.
പൊലീസ് പറയുന്നത് -ശനിയാഴ്ച രാവിലെ പത്തുമണിയോടെ സമീപത്തെ ഒാട്ടോറിക്ഷ ഡ്രൈവർക്ക് വിജയകുമാറിെൻറ ഫോണിൽനിന്ന് കോൾ വന്നു.
പാലത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചയാൾ കയർപൊട്ടി ആറ്റിൽ വീണുവെന്നാണ് ഫോണിൽ പറഞ്ഞത്. ശബ്ദം വിജയകുമാറിേൻറത് തന്നെയായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. ഒാട്ടോ ഡ്രൈവർ ഉടൻ പൊലീസിൽ അറിയിച്ചു. അഗ്നിരക്ഷ സേനയുടെ സഹായത്തോടെ ഒരു മണിക്കൂറിലേറെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ടവർ ലൊക്കേഷൻ പത്തനംതിട്ട ടൗണിലായിരുന്നു. പിന്നീട് ഫോൺ ഒാഫായി.
വിജയകുമാറും ഭാര്യയും തമ്മിലുള്ള വഴക്ക് കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പാക്കിയിരുന്നു. ഇയാൾ വീണ്ടും വഴക്കിട്ട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. ആത്മഹത്യചെയ്യാൻ പറ്റുന്ന കയറല്ല പാലത്തിൽനിന്ന് കണ്ടെടുത്തത്. വിജയകുമാർ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.