പ്രവർത്തനങ്ങൾക്ക് മെല്ലപ്പോക്ക്; ചിറ്റാറിൽ ജൽജീവൻ പദ്ധതി അനിശ്ചിതത്വത്തിൽ
text_fieldsപത്തനംതിട്ട: കുടിവെള്ള ക്ഷാമം രൂക്ഷമായ ചിറ്റാർ പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതി അനിശ്ചിതത്വത്തിൽ. പൈപ്പുകൾ പലസ്ഥലത്തും കാടുമൂടി കിടന്ന് നശിക്കുകയാണ്. പഞ്ചായത്തിന്റെ കൂടുതൽ പ്രദേശങ്ങളിലും കടുത്ത ശുദ്ധജല ക്ഷാമമാണ് അനുഭവപ്പെടുന്നത്. ജൽജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് 62 കോടിക്ക് ഭരണാനുമതി ലഭിച്ചിട്ട് ഒരു വർഷം പിന്നിട്ടു. പ്രധാന ജോലികൾ പലതും ഇനിയും എങ്ങുമെത്തിയിട്ടില്ല. ശുദ്ധീകരണ പ്ലാന്റ്, പ്രധാന ജലസംഭരണി, പമ്പ് ഹൗസ് തുടങ്ങിയവയുടെ ജോലികളാണ് പൂർത്തിയാക്കാനുള്ളത്.
സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് ശുദ്ധീകരണശാല സ്ഥാപിക്കുന്നത്. ബൂസ്റ്റർ പമ്പ് ഹൗസ് സ്ഥാപിക്കുന്നതിനുള്ള സ്ഥലവും കണ്ടെത്തിയെങ്കിലും ജോലികൾ ആരംഭിക്കുന്നതിനുള്ള നടപടി നീളുകയാണ്പ്രധാന റോഡിലൂടെ പുതിയ പൈപ്പ് സ്ഥാപിക്കുന്നതിനും റോഡ് മുറിച്ച് പൈപ്പ് ലൈൻ ഇടുന്നതിനും പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുമതി ലഭിച്ചിട്ടില്ല.
ജോലികൾ മുടങ്ങുന്നതിന് പ്രധാന കാരണം ഇതാണെന്ന് പറയുന്നു. അതേസമയം, പഞ്ചായത്തിന്റെ അധീനതയിലുള്ള മിക്ക റോഡുകളിലും പൈപ്പിട്ട് കഴിഞ്ഞു. പദ്ധതിവഴി ഈ വേനൽക്കാലത്ത് വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പഞ്ചായത്ത് നിവാസികൾ. പൈപ്പിടാൻ എടുത്ത കുഴികൾ മിക്കയിടത്തും മൂടാത്തത് അപകടാവസ്ഥ സൃഷ്ടിക്കുന്നുമുണ്ട്. കുഴികൾ മൂടുന്നതിന്റെ ഉത്തരവാദിത്തം കരാറുകാരനാണ്. കരാർ തുക ലഭിച്ചെങ്കിൽ മാത്രമേ പണിയുമായി മുന്നോട്ടുപോകാൻ കഴിയൂവെന്ന നിലപാടിലാണ് കരാറുകാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.