നാട് ഉണർന്നത് കൊലപാതകവിവരം കേട്ട്
text_fieldsപത്തനംതിട്ട: രാവിലെ നാട് ഉണർന്നത് ക്രൂരമായ കൊലപാതക വാർത്തകേട്ട്. കുമ്പഴ പഴയ ഇൻഡസ് മോട്ടോഴ്സിനു സമീപം മനയത്ത് വീട്ടിൽ ജാനകി (92) കൊല്ലപ്പെട്ട സംഭവമാണ് നാടിനെ നടുക്കിയത്. നാലു വർഷമായി ഇവരുടെ സഹായിയായി ഇവിടെ കഴിയുന്ന തമിഴ്നാട് സ്വദേശി മയിൽസ്വാമിയാണ് (62) കൃത്യം ചെയ്തതെന്ന് ആദ്യം ആരും വിശ്വസിച്ചില്ല.
ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് കൊലപാതകം വിവരം നാട്ടുകാർ അറിയുന്നത്. മുൻകൂട്ടി ആസൂത്രണം ചെയത്തിന് തെളിവുകളും ഏറെയാണ്. ജയിലിൽ പോകാനാണ് കൊല നടത്തിയതെന്ന വിചിത്രമായ മൊഴിയാണ് പ്രതി പൊലീസിനോടു പറഞ്ഞത്. കൊല നടത്തിയ വിവരം നാട്ടുകാർ അറിയാൻ ദിനപ്പത്രത്തോടൊപ്പം കത്ത് വെച്ചതും വിചിത്രമായി. ഫോട്ടോസ്റ്റാറ്റ് കോപ്പികളാണ് പത്രത്തിൽവെച്ചത്.
ചൊവ്വാഴ്ച രാവിലെ റോഡിൽ മത്സ്യവിൽപനക്കാരൻ വന്നപ്പോൾ സമീപവാസിയായ വീട്ടമ്മ മത്സ്യം വാങ്ങാൻ പുറത്തേക്ക് ഇറങ്ങി വരുകയും ഈ സമയം പ്രതി അവിടേക്ക് വന്ന് പത്രത്തിൽ ഒരു കത്ത് വെച്ചിട്ടുണ്ടെന്നും അത് നോക്കാനും പറയുകയായിരുന്നു. തുടർന്ന് താൻ ജാനകിയെ കൊന്നതായി പറഞ്ഞിട്ട് ഇയാൾ വീട്ടിനുള്ളിലേക്ക് കയറി കതക് അടച്ചു. സംശയം തോന്നി സമീപവാസി പത്രം നോക്കിയേപ്പാൾ വയോധികയെ കൊന്നതായി കാണിച്ച് അതിനുള്ളിൽ കത്ത് എഴുതിവെച്ചിരിക്കുന്നതാണ് കണ്ടത്.
മഴ നനയാതിരിക്കാൻ ദിനപത്രവും കോപ്പിയും പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞാണ് മുറ്റത്ത് ഇട്ടിരുന്നത്. സമീപവാസി അടുത്തുള്ളവരെ വിളിച്ചുകൂട്ടി വീട്ടിലെത്തുകയും വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു. വൃദ്ധയെ കൊന്നതായി ഇയാൾ സമ്മതിച്ചു. പ്രായമായ മാതാവിനെ നോക്കാൻ ആദ്യം ഭൂപതിയെയാണ് മക്കൾ നിയോഗിച്ചത്. ഇവരാണ് നാലു വർഷം മുമ്പ് സംസാരശേഷിക്ക് തകരാറുള്ള ബന്ധുകൂടിയായ മയിൽസ്വാമിയെ കൂടി ഒപ്പം കൂട്ടുന്നത്.
ഇവിടുത്തെ കൃഷിപ്പണിയും മറ്റും നോക്കിയിരുന്നത് മയിൽസ്വാമിയാണ്. പുറത്ത് ആക്രിപറുക്കാനും മറ്റു പണിക്കും ഇയാൾ പോകാറുണ്ടായിരുന്നു. വല്ലേപ്പാഴും മാത്രമാണ് ജാനകിയുടെ മക്കൾ ഇവിടെ എത്തിയിരുന്നത്. മൂത്തമകെൻറ പേരിലുള്ള വീട്ടലായിരുന്നു ജാനകി താമസം. ഭൂപതിയുടെ മക്കളും തമിഴ്നാട്ടുകാരായ ചിലരും വീട്ടിൽ സ്ഥിരമായി എത്താറുള്ളതായി നാട്ടുകാർ പറയുന്നു. ഭൂപതിയുടെ മകളും ഇവിടെ വരാറുണ്ടായിരുന്നു. ഭൂപതിയുടെ മകളുമായി മയിൽസ്വാമിക്ക് സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. മയിൽസ്വാമി മാനസിക വിഭ്രാന്തിയുള്ള ആളായിരുന്നുവെന്ന് ഭൂപതി പറയുന്നു. ഇതിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുറേനാൾ മുമ്പ് ശബരിമല ഇടത്താവളത്തിൽ വിഷം കഴിച്ച് ആത്മഹത്യക്കും ഇയാൾ ശ്രമിച്ചിരുന്നു. ഭൂപതി തന്നെ വിവാഹം കഴിക്കുമെന്നാണ് കരുതിയതെന്നും ഇത് നടക്കാതെ വന്നപ്പോൾ നേരേത്ത വിഷം കഴിച്ചെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.