അപൂർവ രോഗമുള്ള ജോനാഥനായി ഒരുമിക്കാം
text_fieldsകൊടുമൺ: അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടി സുമനസ്സുകളുടെ സഹായം തേടുന്നു. അങ്ങാടിക്കൽ വടക്ക് ഓവിൽ മേലേതിൽ ഷൈൻ ഡാനിയേൽ - ജെസി ദമ്പതികളുടെ ഏക മകൻ ജോനാഥൻ ഷൈൻ ഡാനിയേൽ ആണ് ചികിത്സ സഹായം തേടുന്നത്. അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
ശ്വാസകോശത്തിൽ രക്തം കട്ട പിടിക്കുന്ന അപൂർവമായി കണ്ടുവരുന്ന രോഗവുമായി ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബം ആണ്. പിതാവിന് വല്ലപ്പോഴും ലഭിക്കുന്ന പെയിൻറിങ് ജോലിയാണ് ഏക വരുമാനമാർഗം. ചികിത്സക്ക് വലിയ തുക വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.
ജോനാഥന് സഹായം ലഭ്യമാക്കാൻ കൊടുമൺ പഞ്ചായത്ത് അംഗം രേവമ്മ വിജയൻ കൺവീനറായി ചികിത്സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. എസ്.ബി.ഐ കൊടുമൺ ബ്രാഞ്ചിൽ മാതാവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67176932729. ഐ.എഫ്.എസ്.സി: എസ്.ബി.ഐ.എൻ 0070560. ഫോൺ / ഗൂഗിൾ പേ (ഷൈൻ ഡാനിയേൽ): 8590 815184.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.