കടമ്പനാട് വില്ലേജ് ഓഫീസറുടെ മരണം: അന്വേഷണം ഊർജിതമാക്കി പൊലീസ്
text_fieldsഅടൂർ: കടമ്പനാട് വില്ലേജ് ഓഫീസറുടെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അടൂർ സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. വില്ലേജ് ഓഫീസർ മനോജ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളിലെ കോൾ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിശദമായ പരിശോധനകൾക്ക് ശേഷം മനോജുമായി അടുത്ത ദിവസങ്ങളിൽ ഫോണിൽ വിളിച്ചവരെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീടിൻറെ ഒന്നാമത്തെ നിലയിലെ കിടപ്പുമുറിയിലാണ് മനോജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടമ്പനാട് വില്ലേജ് ഓഫീസിൽ ജോലി സംബന്ധമായും ഭരണപക്ഷ നേതാക്കളിൽ നിന്നും സമ്മർദ്ദമുണ്ടായിരുന്നു. ഭരണകക്ഷി നേതാക്കളിൽ നിന്ന് നേതാവിൽ നിന്ന് കടുത്ത സമ്മർദ്ദമാണ് കടമ്പനാട് ജോലിക്കെത്തിയ വില്ലേജ് ഓഫീസർമാർക്ക് ഉണ്ടായിട്ടുള്ളത്. സമ്മർദ്ദം അതിജീവിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥർ അവധിയെടുക്കുകയോ സ്ഥലംമാറ്റം വാങ്ങി പോകുകയോ ചെയ്യുകയായിരുന്നു പതിവ്. ഇവരുടെ ഭീഷണി മൂലം കുണ്ടറ സ്വദേശിയായ വില്ലേജ് ഓഫീസർ കടമ്പനാട് നിന്ന് സ്ഥലംമാറ്റം വാങ്ങി പോവുകയായിരുന്നെന്നും മനോജിന്റെ ബന്ധു ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസും ബി.ജെ.പിയും സർവീസ് സംഘടനയായ എൻ.ജി.ഒ സംഘം പ്രതിഷേധവുമായി രംഗത്തുണ്ട് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.