കക്കാട് സബ് സ്റ്റേഷന്‍ ജില്ലയിലെ വൈദ്യുതി മേഖലക്ക് സ്ഥിരത നല്‍കും -മന്ത്രി കെ. കൃഷ്ണന്‍കുട്ടി
text_fieldsപത്തനംതിട്ട: കക്കാട് 220 കെ.വി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച് ഗിയര്‍ സബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതോടെ ജില്ലയിലെ വൈദ്യുതി മേഖലക്ക് സ്ഥിരത കൈവരിക്കാന്‍ കഴിയുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ വൈദ്യുതി പ്രസരണ മേഖലയിലുള്ള ന്യൂനതകളും പരിമിതികളും ശാശ്വതമായി പരിഹരിക്കുന്നതിനായി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കെ.എസ്.ഇ.ബി ആവിഷ്‌കരിച്ചു വരികയാണ്. ഈ വര്‍ഷം 124 മെഗാവാട്ട് ജലവൈദ്യുതി പദ്ധതി കള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായിട്ടുണ്ട്.
കാസര്‍കോട് 100 മെഗാവാട്ട് സോളാര്‍ പാനലും സ്ഥാപിച്ചിട്ടുണ്ട്. മുന്നൂറു കോടി രൂപ ചെലവഴിച്ച് ജില്ലയിലെ വൈദ്യുതി മേഖലയിലെ ക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. സീതത്തോട് മാര്‍ക്കറ്റ് ജങ്ഷനില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പഞ്ചായത്ത് പ്രസിഡന്‍റ് ജോബി ടി. ഈശോ, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ്. സുജ, ബീന മുഹമ്മദ് റാഫി, നബീസത്ത് ബീവി, ഡോ. എസ്.ആര്‍. ആനന്ദ്, ശ്രീലജ അനില്‍, വസന്ത ആനന്ദന്‍, റോസമ്മ കുഞ്ഞുമോന്‍, ശ്യാമള ഉദയഭാനു, സതി കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.