കല്ലുംകടവ് പാലം: മൂന്നുദിവസത്തിനുള്ളില്‍ ഗതാഗതയോഗ്യമാക്കും -മന്ത്രി
text_fieldsപത്തനംതിട്ട: അപ്രോച് റോഡ് തകര്‍ന്ന് ഗതാഗതം മുടങ്ങിയ പത്തനാപുരം കല്ലുംകടവ് പാലം കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ സന്ദര്‍ശിച്ചു. കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായി. എം.എല്‍.എ വിഷയം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പെടുത്തി. മൂന്ന് ദിവസത്തിനകം പാലം തകരാര്‍ പരിഹരിച്ചു സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.
അറ്റകുറ്റപ്പണി വേഗത്തിലാക്കാന്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പാലത്തിന്റെ അപ്രോച് റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കോന്നി ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കലഞ്ഞൂര്‍ ഇടത്തറ വന്ന് തിരിഞ്ഞ് പാതിരിക്കല്‍ വഴി പത്തനാപുരത്തേക്ക് പോകാം. പുനലൂരില്‍നിന്ന് വരുന്നവര്‍ക്ക് സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ജങ്ഷനില്‍നിന്ന് തിരിഞ്ഞ് പാതിരിക്കല്‍ വഴി ഇടത്തറ എത്തി പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്യാം.
കെ.പി റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പുതുവല്‍ ശാലേപുരം ജങ്ഷനില്‍ എത്തി തിരിഞ്ഞ് കുണ്ടയം മഞ്ചള്ളൂര്‍ വഴി പത്തനാപുരം ടൗണില്‍ പ്രവേശിക്കാം. മഞ്ചള്ളൂര്‍ എത്തി കവല ജങ്ഷനിലൂടെ പുനലൂര്‍ ഭാഗത്തേക്കും പോകാം. എം.എല്‍.എയോടൊപ്പം പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, കൊല്ലം ജില്ല പഞ്ചായത്ത് അംഗങ്ങളായ സുനിത രാജേഷ്, അനന്തു പിള്ള, പത്തനാപുരം പഞ്ചായത്ത് അംഗങ്ങളായ സാജു ഖാന്, ഫറൂഖ് മുഹമ്മദ്, തനൂജ, കെ.വൈ. സുനറ്റ്, കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ കെ. ലിസി, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബിന്ദു, എക്സിക്യൂട്ടിവ് എൻജിനീയര്‍ ജാസ്മിന്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ റോണി, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷൈബി തുടങ്ങിയരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.