കേരള കോൺഗ്രസ് എമ്മിൽ ജില്ല പ്രസിഡൻറിനെതിരെ പടയൊരുക്കം
text_fieldsപത്തനംതിട്ട: മാണി വിഭാഗം കേരള കോൺഗ്രസിൽ ജില്ല പ്രസിഡൻറിനെതിരെ പടയൊരുക്കം. വെള്ളിയാഴ്ച നടന്ന ജില്ല സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പ്രസിഡൻറിനെതിരെ ആരോപണങ്ങളുയർന്നതോടെ യോഗം ൈകയാങ്കളിയുടെ വക്കിലെത്തി. ജില്ല പ്രസിഡൻറ് എൻ.എം. രാജു റാന്നിയിലെ പാർട്ടി സ്ഥാനാർഥി പ്രമോദ് നാരായണനെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണം പാർട്ടിയിൽ ശക്തമാണ്. ഇക്കാര്യം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഉന്നയിക്കപ്പെട്ടതാണ് വാഗ്വാദത്തിനിടയാക്കിയത്. സംസ്ഥാന ചെയർമാൻ ജോസ് കെ.മാണിയുടെ നിർദേശാനുസരണം പാർട്ടി അച്ചടക്ക സമിതി ചെയർമാനും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അലക്സ് കോഴിമല, സംസ്ഥാന സെക്രട്ടറി ജേക്കബ് തോമസ് എന്നിവർ യോഗത്തിൽ നിരീക്ഷകരായി പെങ്കടുത്തിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് ബഹളം നടന്നത്.
യോഗത്തിൽ റാന്നി എം.എൽ.എ പ്രമോദ് നാരായണൻ വിട്ടുനിന്നു. ഒരുവിഭാഗത്തെ യോഗത്തിൽനിന്ന് ഇറക്കിവിട്ടതായി പരാതി ഉയരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആനപ്പാറയിലാണ് ജില്ല സ്റ്റിയറിങ് കമ്മിറ്റി യോഗം നടന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ജില്ല കമ്മിറ്റി യോഗം കൂടിയത്. തെരെഞ്ഞടുപ്പിന് മുമ്പ് നടന്ന പാർട്ടി നിയോജകമണ്ഡലം തെരെഞ്ഞടുപ്പ് കൺവെൻഷനിൽ കൈയാങ്കളി നടന്നിരുന്നു. അതെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ഇപ്പോഴും ബഹളത്തിനിടയാക്കിയത്. റാന്നിയിൽ എൻ.എം. രാജു സ്ഥാനാർഥിയാകുമെന്ന് പറയെപ്പട്ടിരുന്നുവെങ്കിലും അവസാന നിമിഷം പ്രമോദ് നാരായണൻ സ്ഥാനാർഥിയാകുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ ജില്ല പ്രസിഡൻറിെൻറ നേതൃത്വത്തിൽ ഒരുവിഭാഗം എൽ.ഡി.എഫിനെതിരെ റാന്നിയിൽ പ്രവർത്തിച്ചതായി യോഗത്തിൽ ആരോപണം ഉയർന്നതോടെയാണ് ബഹളം തുടങ്ങിയത്. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് എൻ.എം രാജു, സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറക്കൽ, പി.കെ ജേക്കബ്, എം.സി. ജയകുമാർ, ഷാജി തേക്കാട്ടിൽ, എലിസബത്ത് മാമ്മൻ മത്തായി, സജു മിഖായേൽ, ജോർജ് മോഡി തുടങ്ങി ഇരുപതോളം നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു. കേരള ദലിത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി എം.സി. ജയകുമാർ, കേരള കോൺഗ്രസ് എം ജില്ല ജന. സെക്രട്ടറി ഷാജി തേക്കാട്ടിൽ, ദലിത് ഫ്രണ്ട് ജില്ല വൈസ് പ്രസിഡൻറ് കെ.എൻ. പ്രസാദ് എന്നിവരെ ഒരുവിഭാഗം കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും യോഗത്തിൽനിന്ന് ഇറക്കിവിട്ടതായും പറയുന്നു.
എൻ.എം. രാജുവിന് സീറ്റ് നഷ്ടമായത് അദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനവുമായി ബന്ധെപ്പട്ട് ഉയർന്ന ആരോപങ്ങളാണെന്ന് യോഗത്തിൽനിന്ന് ഇറക്കിവിടെപ്പട്ടവർ പറയുന്നു. തെരെഞ്ഞടുപ്പ് സമയത്ത് യു.ഡി.എഫിന് പ്രചാരണത്തിനായി എത്തിയ രാഹുൽ ഗാന്ധിക്ക് എൻ.എം. രാജു തെൻറ കാർ വിട്ടുനൽകിയത് വിവാദമായിരുന്നു. ജില്ലയിൽ രാഹുൽ പെങ്കടുത്ത ഏറ്റവും വലിയ യോഗം നടന്നത് റാന്നിയിലായിരുന്നു. സി.പി.എം പ്രവർത്തകർ ആത്മാർഥമായി പരിശ്രമിച്ചതുകൊണ്ട് മാത്രമാണ് പ്രമോദ് വിജയിച്ചതെന്നാണ് പാർട്ടി വിലയിരുത്തൽ. ജില്ലയിൽ കേരള കോൺഗ്രസിെൻറ ഏക സ്ഥാനാർഥി മത്സരിച്ച റാന്നിയിൽ പാർട്ടിയുടെ മെഷിനറി തെരഞ്ഞെടുപ്പ് സമയത്ത് നിർജീവമായിരുന്നുവെന്നാണ് വിമതപക്ഷം ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.