കേരളം ഭരിക്കുന്നത് നികുതിക്കൊള്ളക്കാർ -എം. ലിജു
text_fieldsപത്തനംതിട്ട: അമിത നികുതിയിലൂടെ കൊള്ളയടിച്ച് സുഖിക്കുന്ന ധൂർത്ത് പുത്രന്മാരാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു.
ബജറ്റിലെ അമിത നികുതിക്കെതിരെ കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനകാര്യ മാനേജ്മെന്റിലെ കെടുകാര്യസ്ഥതയും വൈദഗ്ധ്യം ഇല്ലായ്മയുംമൂലം കേരളം കടക്കെണിയിലാണെന്നും ജനിക്കാൻ പോകുന്ന കുട്ടികൾക്കുപോലും വൻ ബാധ്യത ഉണ്ടാക്കുന്ന വിധം ഇത് ഭീമമായി വർധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, മുൻ മന്ത്രി പന്തളം സുധാകരൻ, കെ.പി.സി.സി സെക്രട്ടറി എൻ. ഷൈലാജ്, മാലേത്ത് സരളാദേവി, ജോര്‍ജ് മാമ്മൻ കൊണ്ടൂർ, എ. ഷംസുദ്ദീൻ, എ. സുരേഷ് കുമാർ, ഹരികുമാർ പൂതങ്കര, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, ടി.കെ. സാജു, കെ.കെ. റോയിസൺ, തോപ്പിൽ ഗോപകുമാർ, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, വിനീത അനില്‍, എലിസബത്ത് അബു, ഷാം കുരുവിള, ജി. രഘുനാഥ്, കോശി. പി. സഖറിയ, ബിജിലി ജോസഫ്, സുനില്‍ എസ്. ലാല്‍, എന്‍.സി. മനോജ്, എം.എസ്. പ്രകാശ്, കാട്ടൂര്‍ അബ്ദുൽ സലാം, ലാലു ജോണ്‍, സജി കൊട്ടയ്ക്കാട്, ജോണ്സണ് വിളവിനാല്‍ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.