കെ.എം.വൈ.എഫ് കേരള മൈത്രി ജാഥക്ക് ഊഷ്മള സ്വീകരണം
text_fieldsതിരുവല്ല/പത്തനംതിട്ട/പന്തളം: ‘സൗഹൃദ കേരളത്തിന് യുവത്വം കാവലിരിക്കുന്നു’ പ്രമേയത്തിൽ കേരള മുസ്ലിം യുവജന ഫെഡറേഷൻ (കെ.എം.വൈ.എഫ്) സംസ്ഥാന കമ്മിറ്റിയുടെ കേരള മൈത്രി ജാഥക്ക് വൻ വരവേൽപ് നൽകി മലയോര ജനത. ആലപ്പുഴ ജില്ലയിൽനിന്ന് പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിച്ച ജാഥക്ക് തിരുവല്ലയിലാണ് ആദ്യ സ്വീകരണം നൽകിയത്. തുടർന്ന് നടന്ന സൗഹൃദ സംഗമം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മലങ്കര കത്തോലിക്ക സഭ ആർച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ജാഥ ക്യാപ്റ്റനും കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റുമായ ഇലവുപ്പാലം ഷംസുദ്ദീൻ മന്നാനിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. യാക്കോബായ സഭ നിരണം ഭദ്രാസനത്തിലെ ഫാ. സെവേറിയസ് തോമസും പങ്കെടുത്തു.
12 മണിക്ക് ചിറ്റാറിലും ഉച്ചക്ക് 2.30ന് കോന്നിയിലും നാലിന് പത്തനംതിട്ടയിലും എത്തി. ജില്ല ആസ്ഥാനത്ത് നടന്ന സ്വീകരണ സമ്മേളനം ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്റ് പത്തനംതിട്ട ടൗൺ ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ജംഇയ്യതുൽ ഉലമ താലൂക്ക് പ്രസിഡന്റ് ഹാഫിള് സാജിദ് റശാദി അധ്യക്ഷത വഹിച്ചു. വൈകീട്ട് ആറിന് പന്തളത്ത് എത്തി ജില്ലയിലെ ജാഥ പര്യടനം സമാപിച്ചു.
മതസൗഹാർദത്തിന്റെ കാവലാളാവണം -ഇലവുപ്പാലം ഷംസുദ്ദീന് മന്നാനി
മുഴുവന്‍ കേരളീയരും മതസൗഹാർദത്തിന്റെ കാവലാളുകളാവണമെന്ന് ജാഥ ക്യാപ്റ്റർ ഇലവുപ്പാലം ഷംസുദ്ദീന് മന്നാനി. പന്തളത്തെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തില്‍ മതസൗഹാർദത്തിനുള്ള പങ്ക് വളരെ വലുതാണ്. മുസ്ലിം- ഹൈന്ദവ -ക്രൈസ്തവ- ഐക്യത്തിന് ഉദാത്തമായ മാതൃക ജീവിതത്തിലൂടെ കാണിച്ചുതന്ന പൂര്‍വികരായിരുന്നു കുഞ്ഞായിന്‍ മുസ്ലിയാരും മങ്ങാട്ടച്ചനും മഖ്ദൂം തങ്ങളും ആശാരി തങ്ങളും മമ്പുറം തങ്ങളും കോന്തുനായരുമെല്ലാം.
മതത്തിന്റെ പേരില്‍ മനുഷ്യത്വം മറക്കുന്ന കാലഘട്ടത്തില്‍ മതസൗഹാർദത്തിന്റെ പാരമ്പര്യവും ചരിത്രവും ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി അടിമാലി സെയ്നുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എം.വൈ.എഫ് ജില്ല പ്രസിഡന്റ് മൗലവി മണ്ണടി അർഷദ് ബദരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കാരാളി സുലൈമാൻ ദാരിമി, ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് സാദിഖ് മൗലവി കുലശേഖരപതി, ഫാ. ഡാനിയൽ ചാക്കോ പുല്ലേലിൽ, പന്തളം അഷറഫ് മൗലവി, പനവൂര്‍ സഫീര്‍ഖാന്‍ മന്നാനി, അല്അമീൻ റഹ്മാനി പന്തളം, മേഖല സെക്രട്ടറി കടയ്ക്കാട് ചീഫ് ഇമാം അമീൻ ഫലാഹി, ലജ്നത്തുൽ മുഅല്ലിമീൻ ജില്ല പ്രസിഡന്റ് സി.എച്ച് സൈനുദ്ദീൻ മൗലവി കോന്നി തുടങ്ങിയവർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.