കൊച്ചുപമ്പ ഡാം ഇന്ന് തുറക്കും; ത്രിവേണിയിലെ ജലനിരപ്പ് ഉയരും
text_fieldsപത്തനംതിട്ട: ശബരിമല മാസപൂജക്കായി എത്തുന്ന ഭക്തരുടെ സ്നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ മേടമാസ പൂജയുടെ പശ്ചാത്തലത്തില്‍ കൊച്ചുപമ്പ ഡാം തുറന്നുവിടാന്‍ തീരുമാനിച്ചു. കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന് എക്സിക്യുട്ടീവ് എൻജിനീയര്ക്കു അനുമതി നല്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ കലക്ടര്‍ എസ് പ്രേം കൃഷണന് ഉത്തരവായി.
ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ 18 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ വൃഷ്ടിപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.