ആഴക്കിണറിൽ ജീവനുവേണ്ടി പിടഞ്ഞ് രണ്ടുവയസ്സുകാരൻ, രക്ഷകരായി സിന്ധുവും ശശിയും
text_fieldsകൊടുമൺ: ആൾമറയില്ലാത്ത കിണറ്റിൽവീണ കുഞ്ഞിനെ തൊഴിലുറപ്പ് തൊഴിലാളിയും മറ്റൊരാളും േചർന്ന് രക്ഷപ്പെടുത്തി. ഇടത്തിട്ട ഐക്കരേത്ത് മുരുപ്പിൽ അജയൻ-ശുഭ ദമ്പതികളുടെ രണ്ടുവയസ്സുള്ള ഇളയമകൻ ആരുഷാണ് വിട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽവീണത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
മാതാപിതാക്കളുടെ കരച്ചിൽ കേട്ടെത്തിയ െഎക്കരേത്ത് മുരുപ്പ് മലയുടെ ചരിവിൽ ശശി കിണറ്റിലേക്കിറങ്ങി. തൊഴിലുറപ്പ് െതാഴിലാളി ഐക്കരേത്ത് സിന്ധുഭവനിൽ സിന്ധുവും കൂടെ ഇറങ്ങി. 20ഓളം തൊടികളാണ് കിണറിനുള്ളത്.
കുട്ടിവെള്ളത്തിൽ മലർന്നുകിടക്കയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ശശി തളർന്നിരുന്നപ്പോൾ സിന്ധു കുട്ടിയെയുംകൊണ്ട് മുകളിലെത്തി.
കമിഴ്ത്തിക്കിടത്തി പ്രാഥമിക ശുശ്രൂഷ നൽകിയശേഷം അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കുട്ടി സുഖം പ്രാപിച്ച് വരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ സഹായിച്ച സിന്ധുവിനും ശശിക്കും അഭിനന്ദനപ്രവാഹമാണിപ്പോൾ. സംഭവസ്ഥലത്തിന് 100 മീറ്റർ അകെലയായി ചായക്കട നടത്തുകയാണ് സിന്ധു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.