കൊടുമൺ പഞ്ചായത്തിൽ എം.പി ഫണ്ടുകൾ അട്ടിമറിച്ചെന്ന് കോൺഗ്രസ്
text_fieldsകൊടുമൺ: ആന്റോ ആന്റണി എം.പിയുടെ ഫണ്ടുകൾ സി.പി.എം ഭരിക്കുന്ന കൊടുമൺ പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുന്നതായി ആക്ഷേപം.
ചന്ദനപ്പള്ളി സ്റ്റേഡിയത്തിൽ ടർഫ് കോർട്ടിന് അനുവദിച്ച 25 ലക്ഷവും ഇടത്തിട്ട ജംഗ്ഷനിൽ അനുവദിച്ച വെയ്റ്റിംഗ് ഷെഡ്ഡിനും, കണ്ടത്തിൽക്കാവ് മഹാശിവക്ഷേത്രത്തിലും, അങ്ങാടിക്കൽ ഇടവുംമൂട് ജംഗ്ഷനിലും, അങ്ങാടിക്കൽ വടക്ക് മണ്ണിൽ കിഴക്കേതിൽ പടി ജംഗ്ഷനിലും, അങ്ങാടിക്കൽ ഹൈസ്കൂൾ ചൂരപ്പണി എസ്.ടി കോളനിയിലും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകൾക്കും ഭരണാനുമതി നൽകാതെ കൊടുമൺ പഞ്ചായത്ത് ഭരണസമിതി നിഷേധാത്മക നടപടി സ്വീകരിക്കുന്നതിൽ കോൺഗ്രസ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം പ്രതിഷേധിച്ചു.
പഞ്ചായത്ത് അംഗങ്ങളായ വി.ആർ. ജിതേഷ് കുമാർ, എ.ജി. ശ്രീകുമാർ, എ. വിജയൻ നായർ, അജികുമാർ രണ്ടാംകുറ്റി, രേവമ്മ വിജയൻ, സിനി ബിജു, ലിസി റോബിൻസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.