കൊക്കാത്തോട് സമ്പൂർണ ഡിജിറ്റൽ ഗ്രാമമാകുന്നു
text_fieldsപത്തനംതിട്ട: കുടിയേറ്റ കർഷകർ അധിവസിക്കുന്ന കോന്നിയിലെ കൊക്കാത്തോട് ഗ്രാമം ഡിജിറ്റൽ കവറേജിലേക്ക്. ഇതിന്റെ ഭാഗമായി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളായ നെല്ലിക്കപ്പാറ, കൊക്കാത്തോട് പ്രദേശങ്ങളിലെ 850 കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ കൊക്കാത്തോട്ട് ഒരേക്കർ കേന്ദ്രീകരിച്ച് ബി.എസ്.എൻ.എൽ മൊബൈൽ ടവർ നിർമാണം അവസാന ഘട്ടത്തിലെത്തിയതായി ആന്റോ ആന്റണി എം.പി അറിയിച്ചു.
ആഗസ്റ്റ് ആദ്യവാരത്തോടെ ടവർ നിർമാണം പൂർത്തീകരിക്കും. ഇതോടെ കൊക്കാത്തോട് പ്രദേശം സമ്പൂർണ ഡിജിറ്റൽ ഗ്രാമമായി മാറുമെന്നും എം.പി പറഞ്ഞു.അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാംപാറ, ആവണിപ്പാറ, സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂഴിയാർ, പെരുനാട് ഗ്രാമപഞ്ചായത്തിലെ വേലംപ്ലാവ് പ്രദേശങ്ങളിലും ബി.എസ്.എൻ.എൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നടപടികൾ നടന്നു വരുകയാണെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.