കോന്നി മെഡിക്കൽ കോളജ്, ശബരിമല പ്രത്യേക ആശുപത്രിയാക്കാൻ ക്രമീകരണം
text_fieldsപത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിനെ ശബരിമല പ്രത്യേക ആശുപത്രിയാക്കാനുള്ള ക്രമീകരണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. കോന്നി മെഡിക്കൽ കോളജ് വികസനസമിതി എക്സിക്യൂട്ടിവ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കോന്നി മെഡിക്കൽ കോളജിനെ ശബരിമല പ്രത്യേക ആശുപത്രിയാക്കി മാറ്റുന്നത്. കാത്ത്ലാബ് സംവിധാനം പത്തനംതിട്ട ജനറൽ ആശുപത്രിയിൽതന്നെ പ്രവർത്തിക്കും. മെഡിക്കൽ കോളജിലെ കാന്റീൻ ഉടൻ പ്രവർത്തനസജ്ജമാക്കാനുള്ള നടപടികളും ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളിൽ ഐ.പി ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും കാര്യക്ഷമമാക്കുമെന്നും ഐ.സി യൂനിറ്റ് നവംബർ 15ന് മുമ്പ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്നും എം.എൽ.എ പറഞ്ഞു.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ സുപ്രധാന തീരുമാനങ്ങളും എത്രയും വേഗത്തിൽ പൂത്തിയാക്കണമെന്ന് കലക്ടർ എ. ഷിബു നിർദേശം നൽകി. മെഡിക്കൽ കോളജിൽ എമർജൻസി മെഡിക്കൽ വിഭാഗം, ഐ.സി.യു, ഓപറേഷൻ തിയറ്റർ തുടങ്ങിയവ പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഡോ. തോമസ് മാത്യു പറഞ്ഞു.
പ്രിന്‍സിപ്പൽ ഇൻ-ചാർജ് ഡോ. സെസി ജോബ്, സൂപ്രണ്ട് ഡോ. എ. ഷാജി, നഴ്സിങ് സൂപ്രണ്ട് എൻ.സി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.