ഉദ്ഘാടനത്തിന് മുേമ്പ കോന്നി മെഡിക്കൽ കോളജിൽ സന്ദർശകത്തിരക്ക്
text_fieldsകോന്നി: മെഡിക്കൽ കോളജ് കാണാൻ സന്ദർശക തിരക്കേറുന്നു. ഈമാസം 14ന് ഉദ്ഘാടനം പ്രഖ്യാപിച്ചതോടെയാണ് നിരവധിയാളുകളാണ് എത്തുന്നത്.
മെഡിക്കൽ കോളജിൽ ക്ലീനിങ് പുരോഗമിക്കുന്നതിനാൽ കെട്ടിടത്തിലേക്ക് പ്രവേശനത്തിന് നിയന്ത്രണമുണ്ട്. സ്ത്രീകളും കുട്ടികളും ഉൾെപ്പടെ കുടുംബമായാണ് പലരും എത്തുന്നത്. മെഡിക്കൽ കോളജിെൻറ പശ്ചാത്തലത്തിൽ ചിത്രവുമെടുത്താണ് എല്ലാവരും മടങ്ങുന്നത്.
മെഡിക്കൽ കോളജിലേക്ക് വരുന്ന നാലുവരിപ്പാതയും ഫോട്ടോ ചിത്രീകരിക്കാനെത്തുന്നവരുടെ ഇഷ്ട ലൊക്കേഷനാണ്. ഉദ്ഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.യു. ജനീഷ്കുമാർ എം.എൽ.എയെ കണ്ട് സന്തോഷവും പങ്കിട്ട് മടങ്ങുന്നവരുമുണ്ട്. ഉദ്ഘാടന ദിവസം കോവിഡ് മാനദണ്ഡപ്രകാരം സന്ദർശകർക്ക് നിയന്ത്രണമുള്ളതിനാലാണ് നേരേത്ത ആളുകൾ എത്തുന്നത്.
വട്ടമൺ ഭാഗത്ത് റോഡ് നിർമാണം ആരംഭിച്ചു
കോന്നി: മെഡിക്കൽ കോളജ് റോഡിൽ തകർന്ന വട്ടമൺ ഭാഗത്തെ നിർമാണപ്രവർത്തനം ആരംഭിച്ചു. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 23 ലക്ഷം രൂപ അനുവദിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമാണം ആരംഭിച്ചത്. വട്ടമൺ-നെടുപാറ റോഡ് ജില്ല പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ളതാണ്. മെഡിക്കൽ കോളജിെൻറ ഉദ്ഘാടനം പ്രഖ്യാപിച്ചിട്ടും ജില്ല പഞ്ചായത്തിൽനിന്ന് റോഡ് നവീകരണത്തിന് പദ്ധതി തയാറാക്കാതിരുന്നതോടെയാണ് എം.എൽ.എ ഫണ്ട് അനുവദിച്ചത്.
ഭരണാനുമതിയും മറ്റുനടപടിക്രമങ്ങളും പൂർത്തീകരിച്ച് അടിയന്തരമായി നിർമാണപ്രവർത്തനം ആരംഭിക്കുകയായിരുന്നു. നിർമാണപ്രവർത്തനങ്ങൾ വിലയിരുത്താൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു. നാല് മീറ്റർ വീതിയിൽ ടൈൽ പാകിയാണ് റോഡ് ഗതാഗതയോഗ്യമാക്കുന്നത്. സൈഡ് കോൺക്രീറ്റും ചെയ്യും. റോഡ് നിർമാണം നടക്കുന്നതിനിെട പൈപ്പ് പൊട്ടിയത് പരിഹരിക്കാനും എം.എൽ.എ നിർദേശവും നൽകി. പകലും രാത്രിയും വ്യത്യാസമില്ലാതെയാണ് ജോലി പുരോഗമിക്കുന്നത്. ഗവ. മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി ധാരാളം വാഹനങ്ങൾ പ്രദേശത്തേക്ക് എത്തും. കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.