കോന്നി നിയോജക മണ്ഡലത്തിൽ രണ്ട് പദ്ധതികൾക്ക് 55.55 കോടി
text_fieldsകോന്നി: നിയോജക മണ്ഡലത്തിലെ രണ്ട് പദ്ധതികൾക്കായി 55.55 കോടി രൂപ അനുവദിക്കാൻ കിഫ്ബി യോഗത്തിൽ തീരുമാനമായതായി കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് നിർമാണത്തിനും കോന്നി ഗവ. മെഡിക്കൽ കോളജ് വികസനത്തിനുമായാണ് തുക അനുവദിച്ചത്. റോഡ് നിർമാണത്തിന് 36.83 കോടിയും മെഡിക്കൽ കോളജ് വികസനത്തിന് 18.72 കോടിയുമാണ് അനുവദിച്ചത്.
അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ്
അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് മൂന്ന് റീച്ചുകളിലാണ് പുനർനിർമാണം. തണ്ണിത്തോട്-ചിറ്റാർ ആദ്യ റീച്ച് 5.9 കിലോമീറ്ററാണ്. 3.80 കി.മീ. ഉറുമ്പിനി-വാലുപാറ റോഡ് രണ്ടാം റീച്ചും സീതത്തോട് പാലം മൂന്നാം റീച്ചിലും ഉൾപ്പെടുന്നു. വനത്തിൽകൂടി കടന്നുപോകുന്ന ഭാഗങ്ങളിൽ റോഡിന് വീതികൂട്ടി നിർമിക്കേണ്ടതുണ്ട്. അച്ചൻകോവിൽ-കല്ലേലി, തണ്ണിത്തോട്-ചിറ്റാർ ഭാഗങ്ങളിൽ വനം വകുപ്പ് അനുമതിയോടെയാണിത്. സീതത്തോട് പാലം ഉൾപ്പെടെ വനേതര മേഖലയിലെ നിർമാണം ഉടൻ ആരംഭിക്കാൻ കഴിയും.
10 മുതൽ 12 മീ. വരെ വീതിയിലാവും റോഡ് നിർമിക്കുക. ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യയിലാണ് പ്രവൃത്തി. സംസ്ഥാന റോഡ് ഫണ്ട് ബോർഡിെൻറ (കെ.ആർ.എഫ്.ബി) ചുമതലയിലാണിത്.
കോന്നി ഗവ. മെഡിക്കല്‍ കോളജ്
ഗവ. മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങാനും മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം സ്ഥാപിക്കാനുമാണ് തുക അനുവദിച്ചത്. ആദ്യവര്‍ഷ എം.ബി.ബി.എസ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് സാധന സാമഗ്രികള്‍ക്കുള്ള തുകയാണിത്. ഇത് യാഥാർഥ്യമാകുമ്പോള്‍ ജനങ്ങള്‍ക്ക് മികച്ച ചികിത്സ സൗകര്യങ്ങള്‍കൂടി ലഭ്യമാകും.
അത്യാഹിത വിഭാഗം 2.09 കോടി രൂപ, മാതൃ, നവജാത ശിശു സംരക്ഷണം ഉള്‍പ്പെടെയുള്ള വിഭാഗത്തിന് 2.12 കോടി, മോഡുലാര്‍ ലാബ് -2.47 കോടി, രണ്ട് മോഡുലാര്‍ ഓപറേഷന് തിയറ്റര്‍ -1.4 കോടി, ഓപറേഷന് തിയറ്ററിനാവശ്യമായ മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സംവിധാനം -2.87 കോടി, ബ്ലഡ് ബാങ്ക് -1.15 കോടി, അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി വിഭാഗങ്ങള്‍ക്ക് -3.32 കോടി, മൈക്രോബയോളജി, പത്തോളജി, കമ്യൂണിറ്റി മെഡിസിന് വിഭാഗങ്ങള്‍ക്ക് -1.69 കോടി, ലെക്ചറര്‍ ഹാള്‍, അനാട്ടമി മ്യൂസിയം എന്നിവക്ക് -1.7 കോടി എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജിെൻറ ആദ്യഘട്ട നിർമാണം പൂര്‍ത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.