Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകാടുകയറി കാനനപാത

കാടുകയറി കാനനപാത

text_fields
bookmark_border
Achankovil-Kalleli-Konni Sabarimala
cancel
camera_alt

അ​ച്ഛ​ൻ​കോ​വി​ൽ-​ക​ല്ലേ​ലി-​കോ​ന്നി ശ​ബ​രി​മ​ല കാ​ന​ന​പാ​ത

കോ​ന്നി: തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കാ​ൻ ര​ണ്ടാ​ഴ്ച മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ഏ​റ്റ​വും അ​ധി​കം തീ​ർ​ഥാ​ട​ക​ർ കാ​ൽ​ന​ട​യാ​യെ​ത്തു​ന്ന കാ​ന​ന​പാ​ത​യോ​ടെ ക​ന​ത്ത അ​വ​ഗ​ണ​ന. ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ അ​യ്യ​പ്പ​ഭ​ക്ത​ർ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര ചെ​യ്യു​ന്ന അ​ച്ഛ​ൻ​കോ​വി​ൽ-​ക​ല്ലേ​ലി-​കോ​ന്നി ശ​ബ​രി​മ​ല കാ​ന​ന​പാ​ത അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു.

ത​മി​ഴ്നാ​ട് കു​റ്റാ​ല​ത്തു​നി​ന്ന്​ ചെ​ങ്കോ​ട്ട, മേ​ക്ക​ര, കോ​ട്ട​വാ​സ​ൽ, അ​ച്ച​ൻ​കോ​വി​ൽ, ആ​വ​ണി​പ്പാ​റ, മ​ണ്ണാ​റ​പ്പാ​റ, കു​ട​മു​ക്ക്, ക​ടി​യാ​ർ, ക​ല്ലേ​ലി, ന​ടു​വ​ത്തു​മൂ​ഴി, അ​രു​വാ​പ്പു​ലം വ​ഴി എ​ലി​യ​റ​ക്ക​ൽ എ​ത്തു​ന്ന റോ​ഡാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം ന​ശി​ക്കു​ന്ന​ത്. അ​ച്ച​ൻ​കോ​വി​ലി​ൽ​നി​ന്ന്​ പ്ലാ​പ്പ​ള്ളി വ​രെ​യു​ള്ള 100 കി​ലോ​മീ​റ്റ​ർ കെ.​എ​സ്.​ടി.​പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. അ​തി​നാ​യി 100 കോ​ടി​യും അ​നു​വ​ദി​ച്ചി​രു​ന്നു. പി​റ​വ​ന്തൂ​ർ, അ​രു​വാ​പ്പു​ലം, കോ​ന്നി, ത​ണ്ണി​ത്തോ​ട്, സീ​ത​ത്തോ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ൾ വ​ഴി​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്.

തീ​ർ​ഥാ​ട​ക​ർ​ക്ക് പ​മ്പ​യി​ൽ എ​ത്താ​നു​ള്ള എ​ളു​പ്പ വ​ഴി

ചെ​ങ്കോ​ട്ട​യി​ൽ​നി​ന്ന് വ​രു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ ലാ​ഭി​ച്ച് കോ​ന്നി​വ​ഴി പ​മ്പ​യി​ൽ എ​ത്താ​ൻ ഉ​പ​ക​രി​ക്കു​ന്ന​താ​ണ് പാ​ത. കോ​ന്നി, റാ​ന്നി വ​നം ഡി​വി​ഷ​നു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കാ​ന​ന​പാ​ത വീ​തി കൂ​ട്ട​ണ​മെ​ങ്കി​ൽ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

റോ​ഡ് നി​ർ​മാ​ണ​ത്തി​ന്​ ഏ​റ്റെ​ടു​ക്കേ​ണ്ട വ​ന​ഭൂ​മി​യു​ടെ സ​ർ​വേ​യും പൂ​ർ​ത്തി​യാ​യി​രു​ന്നു. നി​ല​വി​ലു​ള്ള പാ​ത സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ല. സം​സ്ഥാ​ന പാ​ത​യി​ൽ എ​ലി​യ​റ​ക്ക​ലി​ൽ ഈ ​റോ​ഡി​ന്റെ സൂ​ച​ന ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് പ​കു​തി​യി​ൽ അ​ധി​കം ആ​ളു​ക​ളും അ​ച്ഛ​ൻ​കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ ഈ ​പാ​ത​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗൂ​ഗി​ൾ മാ​പ്പി​ലും ഈ ​റോ​ഡ് ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​രെ വ​ല​ച്ച്​ വ​നം വ​കു​പ്പ്​ നി​യ​ന്ത്ര​ണം

റോ​ഡ് ത​ക​ർ​ച്ച കൂ​ടാ​തെ ഈ ​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​ൽ വ​നം വ​കു​പ്പി​ന്റെ ത​ട​സ്സ​വും യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു. എ​ലി​യ​റ​ക്ക​ലി​ൽ​നി​ന്ന്​ യാ​ത്ര ചെ​യ്ത് ക​ല്ലേ​ലി ചെ​ക്ക്പോ​സ്റ്റി​ൽ എ​ത്തു​മ്പോ​ഴാ​ണ് യാ​ത്ര​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ വി​വ​രം അ​യ്യ​പ്പ​ഭ​ക്ത​ർ അ​റി​യു​ന്ന​ത്. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ തി​രി​കെ പോ​കും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്നു​ണ്ട്. ന​ടു​വ​ത്തു​മൂ​ഴി വ​ന മേ​ഖ​ല​യി​ലെ ച​പ്പാ​ത്ത് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തും യാ​ത്ര ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ വ​നം വ​കു​പ്പി​ന്റെ അ​ധീ​ന​ത​യി​ലു​ള്ള ഈ ​റോ​ഡി​ലെ 300 മീ​റ്റ​ർ ഭാ​ഗം ടാ​ർ ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, ശ​ക്ത​മാ​യ മ​ഴ​യി​ൽ ടാ​റി​ങ് ഇ​ള​കി കു​ഴി രൂ​പ​പ്പെ​ട്ടി​രു​ന്നു. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് ഈ ​വ​ഴി വ​നം വ​കു​പ്പ് ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​യാ​ൽ ചെ​ങ്കോ​ട്ട, തി​രു​നെ​ൽ​വേ​ലി, തെ​ങ്കാ​ശി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ശ​ബ​രി​മ​ല​ക്ക് വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, ഇ​ട​മ​ൺ, പു​ന​ലൂ​ർ വ​ഴി​യു​ള്ള ചു​റ്റി ക​റ​ക്കം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും.

അ​തു​പോ​ലെ കൊ​ല്ലം, തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യി​ൽ എ​സ് വ​ള​വി​ലെ തി​ര​ക്കും ഒ​ഴി​വാ​ക്കാം. ക​ല്ലേ​ലി ചെ​ക്ക്​​പോ​സ്റ്റ് മു​ത​ൽ കൊ​ക്കാ​ത്തോ​ട് പാ​ലം വ​രെ റോ​ഡി​ന്റെ വ​ശ​ങ്ങ​ൾ മ​ണ്ണി​ട്ട് നി​ക​ത്താ​ത്ത​ത് കാ​ര​ണം ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​രു​വ​ശ​ത്തേ​ക്കും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തി​നും പ​രി​ഹാ​രം ആ​വ​ശ്യ​മാ​ണ്. അ​നു​ബ​ന്ധ​മാ​യ റോ​ഡു​ക​ളി​ൽ പ​ല​യി​ട​ത്തും അ​റ്റ​കു​റ്റ​പ്പ​ണി​യും കാ​ട് തെ​ളി​ക്കു​ന്ന ജോ​ലി​ക​ളും ഇ​നി​യും പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest PathAchankovil-Kalleli-Konni Sabarimala
News Summary - Achankovil-Kalleli-Konni Sabarimala Forest Path
Next Story