Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകോന്നി മെഡിക്കല്‍...

കോന്നി മെഡിക്കല്‍ കോളജിന്​ പ്രവർത്തനപദ്ധതി തയാറാക്കും

text_fields
bookmark_border
Konni Medical College
cancel
സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കി​ഫ്ബി​യി​ല്‍ നി​ന്ന്​ അ​നു​വ​ദി​ച്ച 350 കോ​ടി രൂ​പ​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഈ ​വ​ര്‍ഷം ഡി​സം​ബ​റി​ന​കം പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം.​എ​ല്‍.​എ അ​റി​യി​ച്ചു

കോ​ന്നി: കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് ഓ​പ്പ​റേ​ഷ​ന്‍ പ്ലാ​ന്‍ ത​യ്യാ​റാ​ക്കും. ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി ചെ​യ​ര്‍മാ​നും ക​ല​ക്ട​റു​മാ​യ എ​സ്. പ്രേം ​കൃ​ഷ്ണ​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹാ​ളി​ല്‍ ചേ​ര്‍ന്ന ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ർ​ദേ​ശ​ങ്ങ​ളും ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്തി 10 ദി​വ​സ​ത്തി​ന​കം പ്ലാ​ന്‍ ത​യ്യാ​റാ​ക്കി സ​മ​ര്‍പ്പി​ക്കാ​ന്‍ പ്രി​ന്‍സി​പ്പ​ലി​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ യോ​ഗം ചേ​ര്‍ന്ന് പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം പാ​ലി​ച്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് നി​ര്‍മാ​ണ ക​മ്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ക്ക് യോ​ഗം നി​ര്‍ദ്ദേ​ശം ന​ല്‍കി. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കി​ഫ്ബി​യി​ല്‍ നി​ന്ന്​ അ​നു​വ​ദി​ച്ച 350 കോ​ടി രൂ​പ​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന​ത്.

200 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി ബ്ലോ​ക്ക്, ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റു​ക​ള്‍, ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍, മോ​ര്‍ച്ച​റി, പ്രി​ന്‍സി​പ്പ​ല്‍, ഡോ​ക്ട​ര്‍മാ​ര്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ക്കാ​യു​ള്ള ക്വാ​ര്‍ട്ടേ​ഴ്​​സ് തു​ട​ങ്ങി​യ​വ​യു​ടെ നി​ര്‍മാ​ണ പു​രോ​ഗ​തി യോ​ഗം വി​ല​യി​രു​ത്തി. ഏ​ഴാ​മ​ത്തെ നി​ല​യു​ടെ നി​ര്‍മാ​ണ​വും കെ​ട്ടി​ട​ത്തി​ന്റെ പ്ലാ​സ്റ്റ​റി​ങ്, ഇ​ല​ക്ട്രി​ക്, പ്ലം​ബി​ങ്​ പ്ര​വൃ​ത്തി​ക​ളു​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ മാ​സ​ത്തോ​ടെ നി​ര്‍മാ​ണ​പ്ര​വ​ര്‍ത്തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

പ്രി​ന്‍സി​പ്പ​ല്‍ ഓ​ഫി​സി​ന്റെ​യും നാ​ലു​നി​ല​ക​ളി​ലാ​യി നി​ര്‍മി​ക്കു​ന്ന പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്റെ​യും നി​ര്‍മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കും. ജീ​വ​ന​ക്കാ​ര്‍ക്ക് താ​മ​സി​ക്കു​ന്ന​തി​നു​ള്ള ടൈ​പ്പ് ബി ​ആ​ന്‍ഡ് ഡി ​ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍ ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​കും. ടൈ​പ്പ് എ ​ആ​ന്‍ഡ് സി ​ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ള്‍ ആ​ഗ​സ്റ്റി​ല്‍ പൂ​ര്‍ത്തീ​യാ​കും. കെ​ട്ടി​ട​ത്തി​ന്റെ പെ​യി​ന്റി​ങ്, പ്ലം​ബി​ങ് പ്ര​വൃ​ത്തി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഓ​രോ ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലും 40 അ​പ്പാ​ര്‍ട്ട്‌​മെ​ന്റു​ക​ള്‍ വീ​ത​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ലെ അ​പ്പാ​ര്‍ട്ട്‌​മെ​ന്റു​ക​ള്‍ പ്ര​ത്യേ​കം വൈ​ദ്യു​തീ​ക​രി​ക്കു​ന്ന​തി​ന് പു​തി​യ ട്രാ​ന്‍സ്‌​ഫോ​മ​ര്‍ സ്ഥാ​പി​ച്ച് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് കെ.​എ​സ്.​ഇ.​ബി അ​സി. എ​ന്‍ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മോ​ര്‍ച്ച​റി​യു​ടെ പ്ര​വൃ​ത്തി ജൂ​ലൈ മാ​സ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കും. മോ​ര്‍ച്ച​റി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പോ​സ്റ്റ്‌​മോ​ര്‍ട്ടം ടേ​ബി​ള്‍, ഫ്രീ​സ​റു​ക​ള്‍ എ​ന്നി​വ കെ.​എം.​എ​സ്‌.​സി.​എ​ല്‍ മു​ഖേ​ന സ്ഥാ​പി​ക്കും. പ്രി​ന്‍സി​പ്പ​ലി​നു​ള്ള ഡീ​ന്‍ വി​ല്ല ജൂ​ണ്‍ അ​വ​സാ​നം പൂ​ര്‍ത്തീ​ക​രി​ച്ച് താ​ക്കോ​ല്‍ കൈ​മാ​റും.

നി​ര്‍മാ​ണ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന ലോ​ണ്‍ട്രി​യി​ല്‍ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കെ.​എം.​എ​സ്‌.​സി.​എ​ല്‍ മു​ഖേ​ന സ്ഥാ​പി​ക്കും. ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ നി​ര്‍മാ​ണം ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​കും. ചു​റ്റു​മ​തി​ല്‍, ഗേ​റ്റ് എ​ന്നി​വ​യു​ടെ നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ പൂ​ര്‍ത്തി​യാ​കും. പു​തി​യ മൂ​ന്ന്​ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റു​ക​ളു​ടെ പ്ര​വൃ​ത്തി ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കും.മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍മി​ക്കു​ന്ന ലേ​ബ​ര്‍ റൂം, ​ലേ​ബ​ര്‍ വാ​ര്‍ഡ് എ​ന്നി​വ​യു​ടെ നി​ര്‍മാ​ണം ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കും. സി.​എ​സ്.​ആ​ർ ഫ​ണ്ട് മു​ഖേ​ന നി​ര്‍മി​ക്കു​ന്ന ഐ.​സി.​യു​വി​ന്റെ നി​ര്‍മാ​ണം ര​ണ്ടു​മാ​സ​ത്തി​ന​കം പൂ​ര്‍ത്തി​യാ​കും.

ര​ണ്ടാം​ഘ​ട്ട നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഈ ​വ​ര്‍ഷം ഡി​സം​ബ​റി​ന​കം പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം.​എ​ല്‍.​എ അ​റി​യി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ആ​ര്‍.​എ​സ്. നി​ഷ, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​എ. ഷാ​ജി, പി.​ജെ. അ​ജ​യ​കു​മാ​ര്‍, എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ന​ഴ്സി​ങ്​ സൂ​പ്ര​ണ്ട് ഡി.​എം. സി​ല്‍വി, പി.​ഡ​ബ്ല്യു.​ഡി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ വി.​കെ. ജാ​സ്മി​ന്‍, എ​ച്ച്.​എ​ല്‍.​എ​ല്‍ പ്രൊ​ജ​ക്ട്​ മാ​നേ​ജ​ര്‍ ര​തീ​ഷ്. കെ.​ആ​ര്‍, നി​ര്‍മാ​ണ ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Action PlanKonni Medical CollegePathanamthitta News
News Summary - Action plan will be prepared for Konni Medical College
Next Story