അടവി കുട്ടവഞ്ചി സവാരി സുഗമമാക്കാൻ കല്ലാറ്റിൽ മണൽച്ചാക്ക് അടുക്കി
text_fieldsകോന്നി: അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ ജല നിരപ്പ് താഴ്ന്നത് കുട്ടവഞ്ചി സവാരിയെ സാരമായി ബാധിച്ചു. ഇതിന് പരിഹാരമായി കല്ലാറ്റിലെ കടവില്‍ മണല്‍ ചാക്കുകള്‍ അടുക്കി ജലനിരപ്പ് ഉയര്‍ത്തുന്ന ജോലി ആരംഭിച്ചു. 1150 മണല്‍ ചാക്കുകളാണ് ജലനിരപ്പ് ഉയര്‍ത്താന്‍ അടുക്കുന്നത്.
മണല്‍ച്ചാക്കുകള്‍ അടുക്കുന്തോറും വെള്ളം തടയണയ്ക്ക് മുകളിലൂടെ കവിഞ്ഞ് ഒഴുകിയാല്‍ കൂടുതല്‍ ചാക്കുകള്‍ അടുക്കേണ്ടിവരും. കുട്ടവഞ്ചി സവാരി നടക്കുന്ന കല്ലാറ്റില്‍ നിറയെ കല്ലുകളായതിനാല്‍ ജലനിരപ്പ് താഴ്ന്നാല്‍ കുട്ടവഞ്ചികള്‍ കല്ലില്‍ തട്ടി നീങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും.
ഇത് പരിഹരിക്കാന്‍ എല്ലാ വര്‍ഷവും മണല്‍ച്ചാക്കുകള്‍ അടുക്കി ജലനിരപ്പ് ഉയര്‍ത്തുന്നത് പതിവാണ്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തുഴച്ചില്‍ തൊഴിലാളികളാണ് ഇത് ചെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് കടവില്‍ അടിഞ്ഞുകൂടിയ മണല്‍ സവാരിക്ക് തടസ്സം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഇത് നീക്കം ചെയ്തിരുന്നു.
ഈ മണല്‍ തന്നെയാണ് ചാക്കുകളില്‍ നിറച്ച് അടുക്കുന്നതും. അവധി ദിവസങ്ങളിലടക്കം വലിയ തിരക്കാണ് അടവിയില്‍ അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.