‘ആരണ്യക’ത്തെ ആർക്കും വേണ്ട
text_fieldsകോന്നി: അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും മറ്റു യാത്രക്കാർക്കും രുചികരമായ ഭക്ഷണം വിളമ്പുന്ന തണ്ണിത്തോട് റോഡിൽ പേരുവാലിയിലെ ആരണ്യകം ലഘു ഭക്ഷണ ശാലയോട് അധികൃതർക്ക് എന്നും അവഗണന. വർഷങ്ങളായി എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഫോറസ്റ്റ് ഡെവലപ്മെന്റ് അതോറിറ്റി ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചിട്ടും ഭക്ഷണ ശാലയുടെ ഭൗതിക സാഹചര്യത്തിൽ മാറ്റമുണ്ടായില്ല.
ദിവസവും നിരവധി ആളുകളാണ് ഇവിടെ എത്തി ഭക്ഷണം കഴിച്ച് മടങ്ങുന്നത്. വന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭക്ഷണശാല നിരവധി തവണയാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്. ഇതിന്റെ മേൽക്കൂരയും സാധന സാമഗ്രികളും നശിപ്പിക്കപ്പെട്ടു. ഈറ്റ ഇലകൾ കൊണ്ട് നിർമിച്ച മേൽക്കൂരയായിരുന്നു ഭക്ഷണ ശാലയുടേത്. ഇത് നശിച്ച ശേഷം മേൽക്കൂര മേയാതെ ടാർപ്പോളിൻ ഷീറ്റ് വലിച്ച് കെട്ടിയാണ് പ്രവർത്തിക്കുന്നത്. മഴക്കാലമായതോടെ ടാർപ്പോളിൻ ഷീറ്റ് ചോരുന്നുമുണ്ട്. കാട്ടാന ആക്രമണം തടയാൻ ഭക്ഷണശാലക്ക് ചുറ്റും കയർ കെട്ടുക മാത്രമാണ് അധികൃതർ ചെയ്തത്. ഇലയടയും ഓട്ടടയുമാണ് ഇവിടത്തെ പ്രത്യേക വിഭവങ്ങള്‍. വനസൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാം എന്നതും ഇവിടത്തെ പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.