മലയാലപ്പുഴയിലെ മന്ത്രവാദിക്ക് ജാമ്യം
text_fieldsകോന്നി: മലയാലപ്പുഴയിലെ മന്ത്രവാദി വാസന്തി അമ്മ മഠം ശോഭന തിലകിനും കൂട്ട് പ്രതിയും ഭർത്താവുമായ ഉണ്ണികൃഷ്ണനും ജില്ല കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
മന്ത്രവാദത്തിന്റെ പേരിൽ കുട്ടിയെ ഉപദ്രവിക്കുകയും സംഭവത്തിനിടെ കുട്ടി മയങ്ങിവീഴുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇവർക്കെതിരെ പ്രതിഷേധം ശക്തമാവുകയും പൊലീസ് സ്വമേധയ കേസെടുക്കുകയും ചെയ്തത്.
പിന്നീട് വീട്ടിൽ ജോലിക്കുനിന്ന സ്ത്രീയെ മന്ത്രവാദത്തിന്റെ പേരിൽ നെഞ്ചിൽ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ, കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ 2020ൽ നടന്നതാണെന്നും അന്ന് കുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്നും എന്നാൽ, ഇപ്പോൾ ഇയാൾ പ്രായപൂർത്തി ആയതിനാൽ ജാമ്യം നൽകാമെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. സ്ത്രീയെ ഉപദ്രവിച്ച സംഭവത്തിലും കുട്ടിയെ ഉപദ്രവിച്ച സംഭവത്തിലും ഇരകൾ പരാതിനൽകിയിട്ടില്ലാത്തതും ജാമ്യം ലഭിക്കുന്നതിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.