കെട്ടിടം തകർന്ന് മരണം: ഉടമക്കെതിരെ പരാതി ഉയരുന്നു
text_fieldsകോന്നി: 15 വർഷത്തിലധികമായി കെട്ടിടനിർമാണ മേഖലയിൽ തട്ടുപണിക്കാരനായും മേസ്തിരിയായും ജോലി ചെയ്തിരുന്ന അതുൽ കൃഷ്ണന് സംഭവിച്ച ദാരുണാന്ത്യം നാടിനെ നടുക്കി. മാസങ്ങൾക്കുമുമ്പാണ് ജിൻസ് വില്ലയിലെ ജോസ്, കെട്ടിടം നിർമിച്ച് വിൽക്കാൻ അതുൽ കൃഷ്ണനെ നിർമാണ ജോലികൾ ഏൽപിച്ചത്.
മറിച്ചുവിൽക്കുകയായിരുന്നു ഉടമയുടെ ഉദ്ദേശ്യം. അതിനാൽ ഗുണനിലവാരം കുറഞ്ഞ സിമൻറും കമ്പിയും ഉപയോഗിച്ചായിരുന്നു നിർമാണമെന്ന് ആരോപണം ഉയർന്നു. സുരക്ഷ മാനദണ്ഡം പാലിക്കാതെയായിരുന്നു മുകൾനില നിർമിച്ചത്. മേൽക്കൂരയുടെ രണ്ടുഭാഗത്ത് കട്ടകൊണ്ട് തൂണുകൾ നിർമിച്ച് ഇതിന് മുകളിലായിരുന്നു മേൽക്കൂര ബലപ്പെടുത്തിയത്.
സാധാരണയായി മേൽക്കൂര വാർത്തുകഴിഞ്ഞാൽ മൂന്നാഴ്ചക്കുശേഷമാണ് തട്ട് ഇളക്കുന്നത്. എന്നാൽ, ഉടമസ്ഥെൻറ നിർബന്ധപ്രകാരം അതുൽ കൃഷ്ണന് ഏഴാംദിവസം തട്ട് ഇളക്കേണ്ടിവന്നു. ഇതിനിടെയാണ് ബലപ്പെടുത്തിയ തൂണ് ഇളകി മേൽക്കൂര അതുൽകൃഷ്ണന് മുകളിലേക്ക് പതിച്ചത്.
പത്തനംതിട്ട, കോന്നി എന്നിവടങ്ങളിൽനിന്ന് എത്തിയ രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേനയും കോന്നി പൊലീസും ചേർന്ന് കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് മേൽക്കൂര മുറിച്ചുമാറ്റിയശേഷം ശനിയാഴ്ച നാലരയോടെയാണ് മൃതദേഹം പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.