കോന്നി ഇക്കോ ടൂറിസം മാസ്റ്റർപ്ലാൻ ഉടൻ
text_fieldsകോന്നി: ഇക്കോ ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിന് മാസ്റ്റർപ്ലാൻ തയാറാക്കാൻ തീരുമാനമായതായി കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നി ഫോറസ്റ്റ് ഐ.ബിയിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൽ കോന്നി ഇക്കോ ടൂറിസത്തെ ഉൾപ്പെടുത്തിയിരുന്നു. ഇതിെൻറ ഭാഗമായി ധാരാളം വിദേശ-സ്വദേശ ടൂറിസ്റ്റുകൾ കോന്നിയിൽ എത്തിച്ചേരും. ഈ സാഹചര്യം മുൻനിർത്തി ടൂറിസം രംഗത്ത് പരമാവധി സാധ്യതകൾ കണ്ടെത്തി ഉപയോഗിക്കുന്നതിനായാണ് യോഗം ചേർന്നത്.
ആനക്കൂടും അനുബന്ധ കേന്ദ്രങ്ങളും വികസിപ്പിച്ചുള്ള ടൂറിസം സാധ്യതകളാണ് മാസ്റ്റർ പ്ലാനിെൻറ ഭാഗമായി തയാറാക്കുന്നത്. തെന്മല ഇക്കോ ടൂറിസത്തിൽനിന്നുമുള്ള സംഘം മാസ്റ്റർ പ്ലാൻ തയാറാക്കാനായി കോന്നിയിൽ ഉടൻ എത്തും.
ആനക്കൂട്ടിൽ കൂടുതൽ സ്ഥലം ടൂറിസം പ്രവർത്തനങ്ങൾക്ക് മാറ്റി വെക്കാനും തീരുമാനമായി. ആനക്കൂടിെൻറ ഭാഗമായി കൂടുതൽ സ്ഥലമെടുത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ തയാറാക്കും. ആനക്കൂടിെൻറ പ്രവർത്തനസമയം വർധിപ്പിക്കുകയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും.
അടവി ഹട്ടും െകാട്ടവഞ്ചി സവാരി കേന്ദ്രവും കൂടുതൽ ആകർഷകമാക്കും. കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകത്തക്ക നിലയിെല പ്രവർത്തനങ്ങളാണ് ആവിഷ്കരിക്കുക. പഞ്ചായത്തുകടവിലെ വനം വകുപ്പ് വക സ്ഥലവും റവന്യൂ പുറമ്പോക്കും ഉപയോഗപ്പെടുത്തി ടൂറിസം പദ്ധതി യാഥാർഥ്യമാക്കും. ഇവിടെ പെഡൽ ബോട്ട് സവാരി തുടങ്ങും. ആനക്കൂടിന് എതിർഭാഗെത്ത കോട്ടപ്പാറ മലയിെലയും ടൂറിസം സാധ്യതകൾ പരിശോധിക്കാൻ തീരുമാനമായി.
കോന്നിയുടെ കാനനസൗന്ദര്യം ആസ്വദിക്കത്തക്ക നിലയിെല യാത്രകൾ ആനക്കൂട്ടിൽനിന്ന് ആരംഭിക്കും. ഈ യാത്രക്ക് ടൂറിസം കേന്ദ്രത്തിൽനിന്ന് വാഹനവും ക്രമീകരിക്കും. ആനക്കൂടും അച്ചൻകോവിലാറും കാനനയാത്രകളും അടവിയും പുതിയ കേന്ദ്രങ്ങളും ഉൾപ്പെടുത്തി പ്രകൃതിക്കിണങ്ങുന്ന ടൂറിസം പദ്ധതികളുടെ കേന്ദ്രമായി കോന്നിയെ മാറ്റുമെന്ന് എം.എൽ.എ പറഞ്ഞു.
യോഗത്തിൽ എം.എൽ.എയെ കൂടാതെ ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ശ്യാം മോഹൻലാൽ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.