വിദ്യാർഥികൾക്ക് ഭരണഘടന വിദ്യാഭ്യാസം നിർബന്ധമാക്കണം -സ്പീക്കർ
text_fieldsകോന്നി: വിദ്യാർഥികൾക്ക് ഭരണഘടന വിദ്യാഭ്യാസം നൽകേണ്ട കാലം അതിക്രമിച്ചുവെന്നും ഇത് വിദ്യാലയങ്ങളിൽ നിർബന്ധമാക്കണമെന്നും സ്പീക്കർ എ.എൻ. ഷംസീർ.കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ആമുഖം എങ്കിലും വിദ്യാർഥികൾക്ക് പകർന്ന് നൽകണം. മനോഹരമായ ലൈബ്രറികളും കളിസ്ഥലങ്ങളും കേരളത്തിലെ ഓരോ സ്കൂളുകളിലും ഉണ്ടാകണം. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വളർത്തിയെടുക്കുവാൻ സ്കൂളുകളിൽ പ്രത്യേക പരിശീലനം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.യു. ജനീഷ്കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ല പഞ്ചായത്ത് അംഗങ്ങളായ റോബിൻ പീറ്റർ, ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീ മണിയമ്മ, പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, എൻ. ശശിധരൻ നായർ, സന്ധ്യ എസ്, എൻ. മനോജ്, കെ. രാജേഷ്, അബ്ദുൽ മുത്തലീഫ്, മാത്യു കുളത്തിങ്കൽ, സൂരജ്, പി.ടി.എ പ്രസിഡന്റ് മനോജ് പുളിവേലിൽ, ജനറൽ കൺവീനർ എസ്. സന്തോഷ് കുമാർ, റിപ്പബ്ലിക്കൻ എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.