സി.പി.എം ജില്ല സമ്മേളനത്തിന് തുടക്കം; പങ്കെടുക്കുന്നത് 263 പ്രതിനിധികൾ
text_fieldsകോന്നി: സി.പി.എം പത്തനംതിട്ട ജില്ല സമ്മേളനത്തിന് വകയാറിൽ സീതാറാം യെച്ചൂരി നഗറിൽ തുടക്കം. മൂന്നുനാൾ നീളുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. രണ്ട് പ്രത്യേക ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 263 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം പതാക ഉയർത്തി. സമ്മേളന പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. ആർ സനൽകുമാറിന്റെ താൽക്കാലിക അധ്യക്ഷതയിലാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. ഉദ്ഘാടന യോഗത്തിന് ശേഷം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്കും തുടക്കമായി.
എ പത്മകുമാർ, പിബി ഹർഷകുമാർ, സി രാധാകൃഷ്ണൻ, പീലിപ്പോസ് തോമസ്, വൈഷ്ണവി എന്നിവരടങ്ങുന്ന പ്രസീഡിയം ആണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഓമല്ലൂർ ശങ്കരൻ കൺവീനറായി പ്രമേയ കമ്മിറ്റിയും എസ് ഹരിദാസ് കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും എംവി സഞ്ജു, പിബി സതീഷ് കുമാർ എന്നിവർ കൺവീനർമാരായി മിനുട്സ് കമ്മിറ്റിയും രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.