മലയാലപ്പുഴ രാജനോട് ദേവസ്വം ബോർഡിന് അവഗണന; ഒന്നാം പാപ്പാനില്ല
text_fieldsകോന്നി: അയ്യപ്പെൻറ തിടമ്പേറ്റുന്ന ഗജവീരൻ മലയാലപ്പുഴ രാജനോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു. സ്നേഹത്തോടെ പരിചരിച്ചിരുന്ന ഒന്നാം പാപ്പാനെ കഴിഞ്ഞ ഫെബ്രുവരിയിൽ ദേവസ്വം ബോർഡ് ജോലിയിൽനിന്ന് ഒഴിവാക്കിയതോടെയാണ് മലയാലപ്പുഴ രാജെൻറ കഷ്ടകാലം തുടങ്ങിയത്. പകരം താൽക്കാലിക പാപ്പാനെ നിയോഗിച്ചെങ്കിലും മൂന്നുമാസത്തിനുള്ളിൽ ജോലിക്കെത്തിയത് അഞ്ചുദിവസം മാത്രമാണ്. കഴിഞ്ഞ എട്ടുമാസമായി മദപ്പാടിലായ രാജനെ തറിയിൽ തളച്ചിരിക്കുകയാണ്. ഏറ്റവും അധികം സംരക്ഷണവും പരിചരണവും ലഭിക്കേണ്ട സമയത്താണ് ഒന്നാം പാപ്പാൻ ഇല്ലാത്ത സ്ഥിതി.
രാജനോട് വർഷങ്ങളായി കടുത്ത അവഗണനയാണ് കാട്ടുന്നതെന്നാണ് ആക്ഷേപം. ദേവസ്വം ബോർഡിൽ കഴിവുറ്റ ഒന്നാം പാപ്പാന്മാർ ഉണ്ടായിരിെക്ക അവരിൽ ഒരാെള ഒന്നാം പാപ്പാനായി നിയോഗിക്കണമെന്ന ആവശ്യത്തോട് ബോർഡ് മുഖംതിരിച്ചതോടെ പ്രതിഷേധവുമായി ആനപ്രേമി സംഘം രംഗത്ത് എത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച നിരവധി നിവേദനങ്ങൾ ഇവർ നൽകിയെങ്കിലും ദേവസ്വം ബോർഡിന് കുലുക്കമില്ല.
കഴിഞ്ഞ കുെറക്കാലമായി ദേവസ്വം ബോർഡിെൻറ അനാസ്ഥമൂലം നിരവധി ആനകൾക്ക് ദുരിതം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അത്തരമൊരു ൈദന്യസ്ഥിതിയിലൂടെയാണ് രാജനും കടന്നുപോകുന്നത്. ദേവസ്വം ബോർഡ് തിരിഞ്ഞുനോക്കാതെവന്നതോടെ നാട്ടുകാർ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.