കലാലയമുറ്റത്തും തെരെഞ്ഞടുപ്പ് ആവേശം
text_fieldsകോന്നി: മീനച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടും ഏറിവരവെ അതിെൻറ ആവേശം കലാലയമുറ്റത്തും സജീവം. നാളെയുടെ യുവത്വം കോന്നി കൊന്നപ്പാറ വി.എൻ.എസ് കോളജ് ഹാളിൽ ഒത്തുകൂടിയപ്പോൾ ചർച്ചയായത് തെരഞ്ഞെടുപ്പ് രാഷ്ട്രീയം. കോൺഫറൻസ് ഹാളിൽ അഭിജിത്ത്, അരുൺ, മഹിമ തോമസ്, രീഷ്മ കെ. രത്ന, അൻസിനി സാം, െജ.എസ്. നന്ദു, നീനു, നയന, സോനു, എസ്. അഭിജിത്, അർജുൻ എന്നിവർ ഒത്തുകൂടിയപ്പോൾ കേരളത്തിലെയും കേന്ദ്രത്തിലെയും സജീവ രാഷ്ട്രീയം ചർച്ചയായി.
കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികൾ ഇടപെടുന്നിെല്ലന്ന് അഭിജിത് ചൂണ്ടിക്കാട്ടി. അതിൽ അർജുെൻറ ഇടപെടൽ ഉണ്ടായി. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നവരെ തെരഞ്ഞെടുക്കണം എന്നായിരുന്നു അർജുെൻറ അഭിപ്രായം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ജാതി-മത ഇടപെടൽ വലിയ മൂലച്യുതികൾക്ക് കാരണമാകുമെന്ന് ആറന്മുള മണ്ഡലക്കാരനായ അർജുൻ തുറന്നടിച്ചു.
പ്രകൃതി ചൂഷണം മൂലമാണ് കുടിവെള്ളക്ഷാമത്തിന് കാരണമാകുന്നതെന്നായിരുന്നു നീനയുടെ അഭിപ്രായം. മനുഷ്യൻ ഭൂമിയെ നശിപ്പിക്കുകയാണെന്നും ഗ്രീഷ്മ പറഞ്ഞു. കുടിവെള്ളവും പ്രകൃതി ചൂഷണവും വഴിമാറിയുള്ള ചർച്ചക്ക് ബി.എസ്സി വിദ്യാർഥിയായ അഭിജിത്താണ് തുടക്കമിട്ടത്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകണം. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ തൃപ്തനാണെന്ന് സമ്മതിക്കുന്നു. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജാതി-മത നേതാക്കൾക്ക് പിറകെ പോകുന്നത് ശരിയല്ല. അതിെൻറ ഉദാഹരണമാണ് കഴിഞ്ഞ ടേമിൽ വീണാ ജോർജിന് സീറ്റ് ലഭിച്ചതെന്നുമായിരുന്നു അഭിജിത്തിെൻറ നിലപാട്. സ്ത്രീ സുരക്ഷയും ചർച്ചയിൽ സജീവമായി. സ്ത്രീ സുരക്ഷയിൽ കേരളം മികച്ചതാണെന്ന് സംഘത്തിലെ പെൺകുട്ടികൾ അവകാശവാദം ഉന്നയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരെ അതിക്രമം കൂടുമ്പോൾ വിരലിൽ എണ്ണാവുന്ന സംഭവങ്ങൾ മാത്രമാണ് പുറത്തുവരുന്നത്.
ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പ്രശ്നം നയന ചൂണ്ടി കാട്ടിയപ്പോൾ ഈ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകണമെന്നായി എല്ലാവരും. പിന്നീട് സജീവ രാഷ്ട്രീയമായിരുന്നു ചർച്ച. കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് രണ്ടുസീറ്റ് ലഭിക്കുമെന്ന് ആറന്മുളക്കാരെൻറ അഭിപ്രായം. കേരളത്തിൽ തുടർഭരണം ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ മൂന്നാം മുന്നണി ഉണ്ടാകണമെന്നാണ് അഭിജിതിെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.