ഭൂമി കയ്യേറി കഫ്റ്റീരിയ; റിപ്പോർട്ട് തേടി കൃഷി വകുപ്പ്
text_fieldsകൃഷിവകുപ്പിന്റെ ഭൂമി കയ്യേറി നിർമിക്കുന്ന കഫ്റ്റീരിയ
https://www.madhyamam.com/kerala/local-news/pathanamthitta/konni/agriculture-department-plot-encroached-1375370
കോന്നി: കോന്നി മെഡിക്കൽ കോളജിന് സമീപം കൃഷി വകുപ്പിന്റെ ഭൂമിയിൽ കഫ്റ്റീരിയ നിർമിച്ച സംഭവത്തിൽ പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫിസ് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതർക്ക് പരാതി നൽകി. കൃഷി വകുപ്പിന്റെ ഭൂമിയോട് ചേർന്ന് പഞ്ചായത്ത് സ്ഥലം ഉണ്ടെന്ന് അരുവാപ്പുലം പഞ്ചായത്ത് പറയുമ്പോഴും ഈ സ്ഥലം അളന്നുതിട്ടപ്പെടുത്തി നൽകിയിട്ടില്ലെന്ന് പ്രിൻസിപ്പൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് പറഞ്ഞു.
കലക്ടർക്ക് അടക്കം കൃഷി വകുപ്പ് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഭൂമി അളന്നുതിരിക്കാൻ നടപടികളിലേക്ക് കടക്കുകയാണ് കൃഷി വകുപ്പ്. അരുവാപ്പുലം പഞ്ചായത്തിലെ മുളക്കൊടി തോട്ടം വാർഡിലാണ് കൃഷി വകുപ്പിന്റെ ഭൂമിയിൽ കഫ്റ്റീരിയ നിർമിച്ചത്. മൂന്നുവർഷം മുമ്പ് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിർമിച്ച ടേക് എ ബ്രേക്ക് കെട്ടിടത്തെ മറച്ചാണ് നിർമാണപ്രവർത്തനം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.