കോന്നിയിൽ എൻട്രി ഹോം തുറന്നു; അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക ലക്ഷ്യം
text_fieldsകോന്നി: സമൂഹത്തിൽ അതിക്രമം നേരിടുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ടത് സംസ്ഥാന സർക്കാറിന്റെ പ്രധാന കടമകളിൽ ഒന്നാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ ആരംഭിച്ച പെണ്‍കുട്ടികള്‍ക്കായുള്ള എന്‍ട്രി ഹോമിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കോന്നി ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ചൈനാമുക്ക് ടി.വി.എം ആശുപത്രി അങ്കണത്തില്‍ എന്‍ട്രി ഹോം പ്രവര്‍ത്തനം ആരംഭിച്ചത്. ജീവിതത്തിലെ പരുക്കൻ യാഥാർഥ്യങ്ങളിലൂടെ കടന്നുപോകുന്നതും അതിക്രമങ്ങൾക്ക് ഇരയാകുന്നതുമായ സ്ത്രീകളെയും പെൺകുട്ടികളെയും അധിവസിപ്പിക്കുന്നതിനാണ് എൻട്രി ഹോമുകൾ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
കെ.യു. ജനീഷ്കുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ മുഖ്യ പ്രഭാഷണം നടത്തി. പി.ആർ.പി.സി ചെയർമാൻ കെ.പി ഉദയഭാനു, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, നിർഭയ സെൽ സ്റ്റേറ്റ് കോഓഡിനേറ്റർ ശ്രീല മേനോൻ, വനിത ശിശുവികസന വകുപ്പ് ജില്ല ഓഫിസർ യു. അബ്ദുൽ ബാരി, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ നീത ദാസ്, സി.ഡബ്ല്യു.സി ചെയര്മാന് അഡ്വ. എന്‍. രാജീവ്, ഗ്രാമപഞ്ചായത്ത് അംഗം കെ.ജി. ഉദയകുമാർ, ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ, സെക്രട്ടറി കെ.എസ് ശശികുമാർ, ജോയന്റ് സെക്രട്ടറി ടി. രാജേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.