ശരീരദാനത്തിൽ മാതൃകയായി കുടുംബം
text_fieldsകോന്നി: ശരീരദാനത്തിൽ മാതൃകയായി മാധ്യമ പ്രവർത്തകനും കുടുംബവും. ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ മരണാനന്തര ശരീരദാന സമ്മതപത്രത്തിൽ മാധ്യമ പ്രവർത്തകനായ മനോജ് പുളിവേലിൽ ഇദ്ദേഹത്തിന്റെ പിതാവ് എം. ജനാർദനൻ, മാതാവ് ദേവമ്മ, ഭാര്യ ദീപ്തി, പിതൃസഹോദരൻ എം. ശശി, ഭാര്യ രാധാമണി, ഭാര്യ പിതാവിന്റെ സഹോദരനും ആർ.എസ്.പി നേതാവായിരുന്ന എം. ശിവരാമൻ ഉൾപ്പെടെ ഏഴു പേരാണ് ശരീരദാന സമ്മതപത്രം നൽകിയത്. ഇതിൽ ഭാര്യ പിതാവ് ശിവരാമന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിന് കൈമാറി. 147 പേരാണ് ശരീരം ദാനം ചെയ്തത്. കുടുംബത്തിന്റെ പ്രവൃത്തിയെ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ജയൻ കോന്നി, ശിവകുമാർ വള്ളിയാനി, ഭാര്യ കെ.എസ്. സൂര്യ, ജയൻ കോന്നി എന്നിവരും ശരീരദാന പദ്ധതിയിൽ പങ്കാളികളായി.
അവയവദാനത്തോളം വലിയ ജീവകാരുണ്യ പ്രവർത്തനമില്ല -മന്ത്രി വീണ ജോർജ്
കോന്നി: അവയവദാനത്തെക്കാൾ വലിയ ജീവകാരുണ്യ പ്രവർത്തനമില്ലെന്ന് മന്ത്രി വീണ ജോർജ്. കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ലൈഫ് ശരീരദാതാക്കളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ അധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ശരീരദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പി.ആർ.പി.സി രക്ഷാധികാരി കെ.പി. ഉദയഭാനു നിർവഹിച്ചു. പാർവതി ഗാനം ആലപിച്ചു. കോന്നി ബ്ലോക്ക് പ്രസിഡന്റ് ജിജി സജി, സെക്രട്ടറി ശശികുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.