പട്ടയഭൂമിയിലെ മരംമുറി: കർഷകർ ദുരിതത്തിൽ
text_fieldsകോന്നി: പട്ടയഭൂമിയിലെ മരംമുറി ഉത്തരവുകൾ പട്ടയഭൂമിയിലെ കർഷക കുടുംബങ്ങളെ ദുരിതത്തിലാക്കുമ്പോൾ കോടികൾ കൊയ്തെടുക്കുന്നത് വനം മാഫിയാകളും ഉദ്യോഗസ്ഥരും.
പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുവദിച്ച് പിണറായി സർക്കാർ ഇറക്കിയ ഉത്തരവനുസരിച്ച് ജില്ലയിൽ ഒരു കർഷകനും മരംമുറിക്കാൻ കഴിഞ്ഞില്ല. അതേസമയം ഉത്തരവുകളുടെ പിൻബലമൊന്നുമില്ലാതെ മാഫിയ സംഘങ്ങൾ മരങ്ങൾ മുറിച്ച് കടത്തി. വടശ്ശേരിക്കരയിലെ വട്ടകപ്പാറമല, കോന്നിയിലെ കലഞ്ഞൂർ, അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് എന്നിവിടങ്ങളിലാണ് വ്യാപകമായി മരം മുറി നടന്നത്.
പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള അനുമതി വനം - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയ്ക്കുശേഷം മാത്രെമ നൽകാവൂ എന്നാണ് വ്യവസ്ഥ. റവന്യൂ-പട്ടയ ഭൂമിയിലെയും 1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകിയിരിക്കുന്ന ഡിസ്റിസർവ് ചെയ്തിട്ടില്ലാത്ത മറ്റ് ഭൂമികളിലെയും, സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമികളിലെയും വൃക്ഷങ്ങൾ വനം വകുപ്പിെൻറ പരിശോധനയുടെയും റിപ്പോർട്ടിെൻറയും അടിസ്ഥാനത്തിൽ ആയിരിക്കണം മുറിക്കേണ്ടത് എന്നും വ്യവസ്ഥയുണ്ട്.
ഇതൊന്നും പാലിക്കാതെ പൂർണമായും വനഭൂമിയായ ഇടങ്ങളിൽ നിന്നുവരെയാണ് മാഫിയകൾ മരം മുറിച്ചത്. പാവപ്പെട്ട കർഷകർ സ്വന്തം ആവശ്യത്തിന് കൈവശ ഭൂമിയിലെ ഒരുമരം മുറിക്കണമെങ്കിൽ നിരവധി കടമ്പകൾ കടക്കണം. ആർക്കും ഇതെല്ലാം കടന്ന് മരം മുറിക്കാൻ അനുമതി ലഭിക്കാറില്ല. അതേസമയം മാഫിയകൾ വൻ തോതിൽ മരങ്ങൾ മുറിച്ചു കടത്തുകയും ചെയ്യുന്നു.
ഇത് ജില്ലയിലെ കർഷകരെ പ്രകോപിപ്പിക്കുന്നുമുണ്ട്. മരംമുറിയെ ചൊല്ലി കർഷകരും വനം ഉദ്യോഗസ്ഥരും തമ്മിൽ മലയോര മേഖലയിൽ നിരന്തരം സംഘർഷങ്ങൾ ഉണ്ടാകുന്നുണ്ട്. സ്വന്തം വീടിെൻറ നിർമാണം, അറ്റകുറ്റപ്പണി എന്നിവക്ക് സ്വന്തം ഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുവദിക്കുക, സ്ഥിരവരുമാനം ഇല്ലാത്ത, ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിന് രാജകീയ വൃക്ഷങ്ങൾ ഒഴികെ തേക്ക് ഉൾപ്പെടെ പരിമിത എണ്ണം മരങ്ങൾ വിൽക്കാനുള്ള അവകാശം നൽകുക തുടങ്ങിയവയാണ് കർഷകരുടെ ആവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.