മൂര്‍ഖന്‍ പാമ്പിെനക്കാള് വിഷമുള്ള കടുവ ചിലന്തിയെ കണ്ടെത്തി
text_fieldsകോന്നി: മലയോര മേഖലയായ തണ്ണിത്തോട്ടില്‍ കടുവ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തി. എലിമുള്ളുംപ്ലാക്കല്‍ കുളത്തുങ്കല്‍ ഷൈലജെൻറ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കടുവ ചിലന്തിയെ കണ്ടത്. പേര് സൂചിപ്പിക്കുന്നപോലെതന്നെ കടുവയുടെ ശരീരത്തിലെ മഞ്ഞയും കറുപ്പും കലര്‍ന്ന വരകള്‍ ശരീരത്തില്‍ ഉള്ളതിനാലാണ് കടുവ ചിലന്തി എന്ന് വിളിക്കുന്നത്.
മൂര്‍ഖന്‍ പാമ്പിെനക്കാള് വിഷമാണ് ഇത്തരം ചിലന്തികള്‍ക്ക്. 4.5 സെൻറീമീറ്റര്‍ വലുപ്പമുള്ള കടുവ ചിലന്തിയുടെ കടിയേറ്റാല്‍ ശരീരത്തില്‍ കുമിളകള്‍ രൂപപ്പെട്ട് ചൊറിഞ്ഞുപൊട്ടുകയും ചില സന്ദര്‍ഭങ്ങളില്‍ മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്. ചെറിയ ജീവികളെയാണ് ഇത് ഭക്ഷിക്കാറുള്ളതെങ്കിലും സാധാരണ ചിലന്തികളെപ്പോലെ ഇത് വല കെട്ടി ഇരപിടിക്കാറില്ല.
വീണ് കിടക്കുന്ന ദ്രവിച്ച തടികള്‍ക്കുള്ളിലാണ് വാസം. പല്ലിയാണ് ഇഷ്ട ഭക്ഷണം. ആസിഡുപോലെയുള്ള ദ്രവം കുത്തിവെച്ച് ഇരയെ ദ്രവരൂപത്തിലാക്കി വലിച്ചുകുടിക്കുകയാണ് ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകള്‍ക്ക് താഴെ നിബിഡവനങ്ങളില്‍ ഇവയെ ധാരാളമായി കണ്ടുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.