കോന്നിയിൽ 250 കോടിയുടെ പദ്ധതികൾ -കെ. ജനീഷ്കുമാർ
text_fieldsകോന്നി നിയോജക മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 250 കോടിയുടെ പദ്ധതികൾ നടന്നുവരുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
വിദ്യാഭ്യാസ മേഖല, റോഡ് വികസനം, കുടിവെള്ള പദ്ധതികളുടെ നവീകരണം തുടങ്ങിയവയ്ക്കാണ് ഏറ്റവുമധികം തുക കിഫ്ബിയിൽനിന്നും ചെലവഴിക്കുന്നത്. റോഡ് വികസനത്തിനായി 200 കോടി രൂപയോളമാണ് ചെലവഴിക്കുന്നത്. ഇളമണ്ണൂർ -കലഞ്ഞൂർ-പാടം റോഡ് 22 കോടി (നിർമാണം നവംബറോടെ പൂർത്തിയാകും), അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡ് 18 കോടി, പുതുവൽ - മങ്ങാട് റോഡ് 10.5 കിലോമീറ്റർ വികസനത്തിനായി 44 കോടി, കുടിവെള്ള പദ്ധതികളുടെ നവീകരണത്തിന് 15.5 കോടി, ഹൈസ്കൂളുകളുടെ വികസനത്തിന് 15 കോടി എന്നിങ്ങനെ തുകകൾ അനുവദിച്ചിട്ടുണ്ട്.
കോന്നി മെഡിക്കൽ കോളജിെൻറ നിർമാണ പ്രവർത്തനങ്ങൾക്കും കിഫ്ബി ഫണ്ട് അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് കെ. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.