കോന്നി ഡി.എഫ്.ഒ ഓഫിസ് നിലംപൊത്താറായി; ‘കാവലാ’യി മരപ്പട്ടികളും
text_fieldsകോന്നി: നൂറ് വർഷത്തിൽ അധികം പഴക്കമുള്ള കോന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫീസ് കെട്ടിടം കാലപ്പഴക്കം മൂലം നശിച്ച് തുടങ്ങിയിട്ടും അറ്റകുറ്റപണികൾക്ക് നടപടിയില്ല. ബ്രിട്ടീഷ് ഭരണകാലത്താണ് കോന്നി ഫോറസ്റ്റ് ഡിവിഷൻ ഓഫീസ് കെട്ടിടവും ഇൻസ്പെക്ഷൻ ബംഗ്ലാവും സ്ഥാപിച്ചത്.
മേൽക്കൂര തടിയിൽ നിർമിച്ച് മച്ച് അടക്കമുള്ള ഓഫീസ് കെട്ടിടം ഇപ്പോൾ കാലപ്പഴക്കം മൂലം ചോർന്നൊലിക്കുന്ന അവസ്ഥയാണ്. നൂറ് വർഷത്തിൽ അധികം പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് നിർമിക്കാതെ പൈതൃക സ്വത്തായി സംരക്ഷിക്കണം എന്നാണ് വനം വകുപ്പ് ഉത്തരവിൽ പറയുന്നത്. അറ്റകുറ്റപ്പണിക്ക് തടസ്സമില്ല.
കാലപ്പഴക്കം മൂലം മേൽക്കൂരയുടെ തടി പലകകൾ പലതും ചിതലരിച്ച് ഇളകി വീണ് തുടങ്ങി. മേൽക്കൂര ഒരു ഭാഗം ഒടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് താങ്ങി നിർത്തിയിരിക്കുകയാണ്.
ഓഫീസ് മുറികൾ ചോർന്ന് ഒലിക്കാൻ തുടങ്ങിയതോടെ ജീവനക്കാർക്ക് ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. മേൽക്കൂര തടി ഉപയോഗിച്ച് നിർമിച്ചതിനാൽ മരപട്ടി, എലി, മറ്റ് ക്ഷുദ്ര ജീവികൾ എന്നിവയുടെ ശല്യവും വർധിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ അവസ്ഥ വിവരിച്ച് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർക്ക് കോന്നി ഡി.എഫ്.ഒ കത്ത് നൽകുകയും ചെയ്തിരുന്നു. കേരളത്തിലെ ആദ്യത്തെ റിസർവ് വനം ആണ് കോന്നിയിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.